കൊച്ചി: നയതന്ത്ര പാഴ്‌സല്‍ കേസില്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കസ്റ്റംസിന് നിയമോപദേശം. കേസില്‍ കോണ്‍സുല്‍ ജനറലിനേയും മന്ത്രി കെ.ടി ജലീലിനേയും ചോദ്യം ചെയ്യേണ്ട സാഹചര്യത്തിലായിരുന്നു കസ്റ്റംസ് നിയമോപദേശം തേടിയത്.
കേസില്‍ കോണ്‍സുല്‍ ജനറലിനേയും മന്ത്രി കെ.ടി ജലീലിനേയും ചോദ്യം ചെയ്യേണ്ട സാഹചര്യത്തില്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് അടക്കമുള്ളവ നിലനില്‍ക്കുമോ എന്ന വിഷയത്തിലടക്കമായിരുന്നു നിയമോപദേശം തേടിയത്. കേസില്‍ എഫ്.സി.ആര്‍.എ നിലനില്‍ക്കുമെന്നും കേസുമായി മുന്നോട്ടുപോകാമെന്നുമാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
അതേസമയം എയര്‍ കാര്‍ഗോയില്‍ നിന്ന് യു.എ.ഇ കോണ്‍സുലേറ്റിലേക്ക് പാഴ്‌സല്‍ കൊണ്ടുപോയ വാഹന ഉടമയേയും ഡ്രൈവറേയും കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. കൊണ്ടുപോയത് മതഗ്രന്ഥങ്ങള്‍ ആയിരുന്നെന്ന് അറിയില്ലായിരുന്നു എന്നാണ് വാഹന ഉടമ മൊഴി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
യു.എ.ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത കേസില്‍ രണ്ട് കേസുകളായിരുന്നു കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
സംഭവത്തില്‍ കോണ്‍സുല്‍ ജനറലിനെ അടക്കം ഉള്‍പ്പെടുത്തിയാണ് അന്വേഷണമെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര അനുമതിയടക്കം ലഭിച്ചാല്‍ മാത്രമെ തുടര്‍ നടപടി സാധ്യമാകുകയുള്ളൂ.
അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്ന് കൂടി മൊഴിയെടുക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതിനിടെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ നല്‍കിയ ഹരജി നാളെ കോടതി പരിഗണിക്കും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക