| Thursday, 15th July 2021, 11:08 pm

സ്വര്‍ണ്ണക്കടത്ത് കേസ്; കസ്റ്റംസ് കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിച്ച കൊച്ചി പ്രിവന്റീവ് കസ്റ്റംസ് കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം.

ബീവാണ്ടി ജി.എസ്.ടി. കമ്മീഷണറായാണ് മാറ്റം. രാജേന്ദ്ര കുമാറാണ് പുതിയ കമ്മീഷണര്‍.

സംസ്ഥാനത്ത് അടുത്തകാലത്ത് പുറത്തുവന്ന മിക്ക സ്വര്‍ണ്ണക്കടത്ത് കേസുകളും കണ്ടുപിടിച്ച ഉദ്യോഗസ്ഥനായിരുന്നു സുമിത് കുമാര്‍. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസന്വേഷണം നടക്കവേയാണ് സുമിത് കുമാറിനെ സ്ഥലം മാറ്റിയിരിക്കുന്നത്.

നേരത്തെ കസ്റ്റംസ് ജോയന്റ് കമ്മീഷണര്‍ അനീഷ് പി. രാജനേയും സ്ഥലം മാറ്റിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് കൊടുമ്പിരിക്കൊണ്ടിരുന്ന കഴിഞ്ഞ വര്‍ഷമായിരുന്നു ഇത്.

ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അനീഷ് പി. രാജന് ഇടതുബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബി.ജെ.പി. സംസ്ഥാന നേതൃത്വം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി.

ഇതിന് പിന്നാലെയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇടപെട്ട് സ്ഥലം മാറ്റി ഉത്തരവിറക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Customs Commissioner Sumith Kumar Transfer

We use cookies to give you the best possible experience. Learn more