ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായി അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ പൊലീസുകാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഡി.എം.കെ.
ലോക്ക് ഡൗണ്‍ ലംഘിച്ചെന്നാരോപിച്ചാണ് ജയരാജനെയും മകന്‍ ഫെനിക്‌സിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രകാരം ഫെനിക്‌സിനും പിതാവിനുമെതിരെ തയ്യാറാക്കിയ എഫ്.ഐ.ആറിലെ ഒരോ വരിയും കെട്ടിച്ചമച്ചതാണെന്നും ഡി.എം.കെ തിരുച്ചുളി എം.എല്‍.എ തങ്കം തെന്നരസു പറഞ്ഞു.
‘വീഡിയോയില്‍ സംഭവം നടക്കുന്നതും എഫ്.ഐ.ആറില്‍ എഴുതിയതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കേസില്‍ പ്രതിയായ എല്ലാവരെയും ഉടന്‍ തന്നെ അറസ്റ്റു ചെയ്യണം,’ അദ്ദേഹം പറഞ്ഞു.
പൊലീസുകാര്‍ കുറ്റം ചെയ്തതായി പ്രഥമ ദൃഷ്ട്യാതന്നെ തെളിഞ്ഞിട്ടുണ്ടെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഫെനിക്‌സിന്റെ കടയുടെ മുന്നില്‍ ആള്‍ക്കൂട്ടം നില്‍ക്കുന്നതുകൊണ്ടാണ് ഇടപെട്ടെതെന്നായിരുന്നു പൊലീസ് വാദം. എന്നാല്‍ അത്തരത്തില്‍ ആള്‍ക്കൂട്ടമുണ്ടായിരുന്നില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
അച്ഛനും മകനും റോഡില്‍ കിടന്ന് ഉരുണ്ടതുകൊണ്ടാണ് മുറിവ് പറ്റിയതെന്നും പൊലീസ് വാദിച്ചിരുന്നു. എന്നാല്‍ അത്തരത്തിലുള്ള സംഭവങ്ങളൊന്നും ദൃശ്യത്തില്‍ കാണുന്നില്ല.
ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് കേസന്വേഷിക്കുന്ന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ പൊലീസ് കോണ്‍സ്റ്റബിള്‍ ഭീഷണിപ്പെടുത്തിയതായും തെന്നരസു പറഞ്ഞു.
തൂത്തുകുടി ജില്ലയിലെ സാത്താന്‍കുളത്തെ മരവ്യാപാരിയായ ജയരാജനെയും, മകന്‍ ഫെനിക്സിനെയും ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നന്നെന്നാരോപിച്ച് വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തുടര്‍ന്ന് ഇവരെ കോവില്‍പ്പെട്ടി സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. ഉച്ചയോടെ ഫെനിക്സിന് നെഞ്ചുവേദന ഉണ്ടാവുകയും തൊട്ടടുത്തുള്ള കോവില്‍പ്പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു. പിന്നീട് ജയരാജന്റെ ആരോഗ്യ നിലയും വഷളാവുകയും മരിക്കുകയും ചെയ്തു.
സംഭവത്തില്‍ സത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ സസ്പെന്റ് ചെയ്തു. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ