കൊച്ചി: കനത്ത മഴയ്ക്കും പ്രളയത്തിനും പിന്നാലെ കേരളം ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന കനത്ത ചൂടിന്റെ കാരണം മഴമേഘങ്ങള്‍ ഇല്ലാത്തതാണെന്ന് കൊച്ചി സര്‍വകലാശാലാ കാലാവസ്ഥാ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എസ് അഭിലാഷ്.
ALSO READ: സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ഭക്ഷണം കഴിച്ചതിന് പ്രവാസിയെ സൗദി അറസ്റ്റ് ചെയ്തു
കേരളത്തില്‍ ശക്തമായ മഴ ലഭിക്കുന്ന ഈ സമയത്ത്, മഴ മാറി നിന്നതാണ് സൂര്യരശ്മികള്‍ തടസ്സം കൂടാതെ ഭൂമിയിലെത്താനും, ചൂട് കൂടാനും, സൂര്യാഘാതം ഉള്‍പ്പെടെ സംഭവിക്കാനും കാരണമായത്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം മഴ ലഭിച്ചത് സെപ്റ്റംബറിലായിരുന്നു.
കേരളത്തില്‍ മഴ പെയ്തിട്ട് രണ്ടാഴ്ചയിലേറെയായി. മഴമേഘങ്ങള്‍ തീരെ ഇല്ല. സൂര്യന്‍ ഇപ്പോള്‍ ഉത്താരാര്‍ധ ഗോളത്തിലാണ്. കേരളം ഉള്‍പ്പെടെ ഉള്ള പ്രദേശങ്ങളില്‍ നേരിട്ട് സൂര്യശ്മികള്‍ പതിക്കുന്ന സമയം. ഇതിനെ എല്ലാ കാലവും തടഞ്ഞു നിര്‍ത്തിയതും, തീവ്രത കുറച്ചതും മഴമേഘങ്ങളാണ് അഭിലാഷ് പറയുന്നു.
ALSO READ: ബാബ്‌റി മസ്ജിദ് കേസ്: ജഡ്ജിയുടെ സ്ഥാനക്കയറ്റം തടഞ്ഞു, കേസിന്റെ പുരോഗതി തിരക്കി സുപ്രീം കോടതി
അടുത്ത മാസം തുലാവര്‍ഷം തുടങ്ങിയാല്‍ ചൂട് സാധരണ നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തുലാവര്‍ഷത്തിന്റെ കാഠിന്യത്തെപ്പറ്റിയുള്ള പ്രവചനങ്ങള്‍ ഇതുവരെ വന്നിട്ടില്ല.