| Saturday, 9th December 2017, 5:44 pm

കൊച്ചിന്‍ സാങ്കേതിക സര്‍വ്വകലാശാലയില്‍ മൊബൈല്‍ഫോണ്‍ നിരോധനം; സര്‍വ്വകലാശാല നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്

എഡിറ്റര്‍

കൊച്ചി: കേരളത്തിന്റെ സാങ്കേതിക സര്‍വ്വകലാശാലയായ കുസാറ്റില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച ഉത്തരവിനെതിരെ പ്രതിഷേധം ഉയരുന്നു. അക്കാദമിക കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ജോയിന്റ് രജിസ്ട്രാര്‍ ആണ് മൊബൈല്‍ നിരോധിച്ച് ഉത്തരവിറക്കിയത്.

ഓഡിയോ വീഡിയോ ഉപകരണങ്ങള്‍ക്ക് കര്‍ശന നിരോധനമേര്‍പ്പെടുത്തുന്നുവെന്നാണ് ഉത്തരവിന്റെ ഉള്ളടക്കം. തങ്ങളുടെ സ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റമാണ് വിവാദ ഉത്തരവ് എന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത്.


Also Read: ആര്‍.കെ നഗര്‍; വിശാലിന്റെ പത്രിക തള്ളിയ വരണാധികാരിയെ നീക്കം ചെയ്തു


സര്‍വ്വകലാശാലയുടെ ഉത്തരവിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് പ്രഖ്യാപിച്ച് സമരപരിപാടിയുമായി മുന്നോട്ട് പോകുവാന്‍ ഒരുങ്ങുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നേരത്തേ സര്‍വ്വകലാശാലയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും വിവാദത്തിലായിരുന്നു.

കഴിഞ്ഞമാസം മറൈന്‍ ജിയോളജി വിഭാഗത്തിലെ അധ്യാപകര്‍ ഒരു വിദ്യാര്‍ഥിയോട്് അപമര്യാദയായി പെരുമാറിയതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥി മൊബൈലില്‍ ചിത്രീകരിച്ച് വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മൊബൈല്‍ഫോണ്‍ ക്യാംപസില്‍ നിരോധിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more