| Thursday, 15th November 2018, 1:03 pm

ഞാന്‍ നേരിട്ട ഇന്ത്യന്‍ ടീമിനേക്കാള്‍ മികച്ച ടീമല്ല ഇപ്പോഴുള്ളത്: രവി ശാസ്ത്രിയെ തള്ളി സ്റ്റീവ് വോ

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: താന്‍ മുമ്പ് നേരിട്ട ഇന്ത്യന്‍ ടീമിനേക്കാള്‍ മികച്ച ടീമല്ല ഇന്ത്യയ്ക്കുള്ളതെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് വോ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി നേരത്തെ കഴിഞ്ഞ 15 വര്‍ഷത്തെ മികച്ച ടീമാണ് ഇന്ത്യയുടേതെന്ന് അവകാശപ്പെട്ടിരുന്നു.

ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഞാന്‍ ഒരുപാട് പ്രതിഭയുള്ള താരങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചപ്പോള്‍ അവര്‍ക്കെതിരെ കളിച്ചിട്ടുള്ളയാളാണ്. അതിലും മികച്ച ടീമാണ് ഇപ്പോള്‍ ഇന്ത്യയ്ക്കുള്ളതെന്ന് എനിയ്ക്ക് തോന്നുന്നില്ല.”

ALSO READ: രഞ്ജിയില്‍ കേരളത്തിന് “സക്‌സസ്” വിജയം

രവി ശാസ്ത്രിയ്ക്ക് സ്വന്തം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരം പ്രസ്താവനകളിലൂടെ ടീമിന് സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കരുത്.

ഒരു പരാജയം നേരിട്ടാല്‍ വലിയ വിമര്‍ശനമുയരാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് ഓസീസിനെതിരായ മത്സരം എളുപ്പമാകില്ലെന്നും വോ വ്യക്തമാക്കി.

” ഓസീസിന് മികച്ച ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റാണുള്ളത്. സ്വന്തം മണ്ണില്‍ ഓസീസിനെ തോല്‍പ്പിക്കുകയെന്നത് ശ്രമകരമായിരിക്കും. 350 റണ്‍സിലധികം ഞങ്ങളുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഒന്നാം ഇന്നിംഗ്‌സില്‍ നേടാനായാല്‍ എതിരാളികള്‍ക്ക് ബുദ്ധിമുട്ടാകും.”

ALSO READ: ഐ.പി.എല്‍ അല്ല ലോകകപ്പാണ് വലുത്, ഓസീസ് താരങ്ങള്‍ക്ക് ഐ.പി.എല്ലില്‍ നിയന്ത്രണം

അതേസമയം കോഹ്‌ലിയെ പുകഴ്ത്താനും സ്റ്റീവ് വോ മറന്നില്ല. ഇതിഹാസതാരങ്ങളായ സച്ചിനോടും ലാറയോടുമൊപ്പം താരതമ്യം ചെയ്യാവുന്ന താരമാണ് കോഹ്‌ലിയെന്ന് അദ്ദേഹം പറഞ്ഞു.

“സച്ചിനെയും ലാറയെപ്പോലുമാണ് കോഹ്‌ലി. അപകടകാരിയായ ബാറ്റ്‌സ്മാനാണ് അദ്ദേഹം.”- വോ പറഞ്ഞു.

ഡിസംബര്‍ ആറിനാണ് ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more