തിരുവനന്തപുരം: എ.പി.ജെ അബ്ദുള്‍കലാമിന്റെ “ഠൃമിരെലിറലിരല ങ്യ ടുശൃശൗേമഹ ഋഃുലൃശലിരല ംശവേ ജൃമാൗസവ ടംമാശഷശ “എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ നിന്നും വിവര്‍ത്തകയെ മാറ്റി നിര്‍ത്തിയ കറന്റ് ബുക്‌സ് മാപ്പ് പറയണമെന്ന് സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ്. തൃശൂരില്‍ ഇന്ന് നടന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും മന്ത്രി പറഞ്ഞു.
അബ്ദുല്‍ കലാമിന്റെ ആത്മീയ ഗുരുവായ പ്രമുഖ് സ്വാമിയുടെ പ്രതിനിധിയായ ബ്രഹ്മ വിഹാരി ദാസ് സ്വാമിജി അതിഥിയായെത്തുന്ന ചടങ്ങില്‍ സ്ത്രീകളെ പങ്കെടുപ്പിക്കരുതെന്ന വിചിത്ര കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സംഘാടകരായ കറന്റ് ബുക്‌സ് വിവര്‍ത്തകയായ ശ്രീദേവി എസ്. കര്‍ത്തയോട് പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നത്.
സ്വാമി വേദിയില്‍ ഇരിക്കുമ്പോള്‍ മുമ്പിലുള്ള മൂന്ന് വരി സീറ്റുകള്‍ ശൂന്യമായി ഇടണം, അവിടെ അദ്ദേഹത്തിന്റെ പുരുഷ അനുയായി വൃന്ദം മാത്രമേ ഇരിക്കാന്‍ പാടുള്ളു തുടങ്ങിയ നിബന്ധനകളാണ് മുന്നോട്ട് വെച്ചിരുന്നത്. സ്ത്രീകളുടെ അശുദ്ധ നിഴല്‍ പോലും ഗുരുവിന്റെ മേല്‍ പതിയാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം നിബന്ധനങ്ങള്‍ വെച്ചിരുന്നത്.
അതിനിടെ ചടങ്ങിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ പുസ്തക പ്രസാധന ചടങ്ങ് ഇന്ന് മാറ്റി വെച്ചിരുന്നു. മഹിളാ അസോസിയേഷന്‍, ഡി.വൈ.എഫ്.ഐ, റവല്യൂഷണറി യൂത്ത്, ആര്‍.എം.പി, എ.ഐ.എസ്.എഫ്, ഫിലിം സൊസൈറ്റികള്‍, പാഠാന്തരമാസിക,സമരസംഘടനകള്‍,വനിതാ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ചടങ്ങ് മാറ്റി വെക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.