നാലാം ക്ലാസുകാരിയായ എനക്കുള്ള ബുദ്ധിപോലും മോദിക്കില്ലാതെ പോയാലെന്ത് ചെയ്യും; നോട്ടു ദുരിതത്തില്‍പ്പെട്ട നാലാം ക്ലാസുകാരിയുടെ ചോദ്യം വൈറലാവുന്നു
Daily News
നാലാം ക്ലാസുകാരിയായ എനക്കുള്ള ബുദ്ധിപോലും മോദിക്കില്ലാതെ പോയാലെന്ത് ചെയ്യും; നോട്ടു ദുരിതത്തില്‍പ്പെട്ട നാലാം ക്ലാസുകാരിയുടെ ചോദ്യം വൈറലാവുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th November 2016, 6:40 pm

നോട്ടുകള്‍ പിന്‍വലിച്ച മോദി അല്‍പം കോമണ്‍സെന്‍സ് ഉപയോഗിക്കേണ്ടിയിരുന്നെന്നും നാലാംക്ലാസ് പ്രായം മാത്രമുള്ള തന്റെയത്ര പോലും ബുദ്ധി മോദിക്കില്ലാതെ പോയാല്‍ എന്ത് ചെയ്യുമെന്നും വീഡിയോയിലൂടെ ഹവ്വ ചോദിക്കുന്നു.

500,1000 നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുള്ള നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ചോദ്യം വൈറലാവുന്നു.

വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയ ഹവ്വ ആശുപത്രിയിലെ രോഗികളുടെ ദുരിതം കണ്ടാണ് തീരുമാനമെടുത്തിലെ ബുദ്ധിശൂന്യതയെ ചോദ്യം ചെയ്യുന്നത്.

നോട്ടുകള്‍ പിന്‍വലിച്ച മോദി അല്‍പം കോമണ്‍സെന്‍സ് ഉപയോഗിക്കേണ്ടിയിരുന്നെന്നും നാലാംക്ലാസ് പ്രായം മാത്രമുള്ള തന്റെയത്ര പോലും ബുദ്ധി മോദിക്കില്ലാതെ പോയാല്‍ എന്ത് ചെയ്യുമെന്നും വീഡിയോയിലൂടെ ഹവ്വ ചോദിക്കുന്നു.

Read More: സഹകരണ ബാങ്കുകളോ കള്ളപ്പണം വെളുപ്പിക്കുന്നത്; തെളിവുകള്‍ സംസാരിക്കുന്നു

രോഗികളായവര്‍ക്ക് പോലും ഭക്ഷണം കഴിക്കാന്‍ പണമില്ലാതെ ക്യൂ നില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. ആശുപത്രിയിലേക്ക് പൈസ കിട്ടുന്നതിനായി തന്റെ പപ്പയും കുറേ നേരം ക്യൂനിന്നെന്നും വീഡിയോയിലൂടെ ഹവ്വ പറയുന്നു.

ഈ അവസ്ഥയക്ക് എപ്പോഴാണ് മാറ്റം വരികയെന്നും അവസ്ഥ മാറിയിട്ടില്ലെങ്കില്‍ നമ്മള്‍ മാറ്റണമെന്നും വീഡിയോയിലൂടെ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഹവ്വ പറയുന്നു.

Don”t Miss നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നില്‍ വന്‍ അഴിമതി: തെളിവുകള്‍ നിരത്തി കെജ്‌രിവാള്‍