| Monday, 13th March 2017, 11:24 am

ഇനി എല്ലാം പഴയപടി; നോട്ട് അസാധുവാക്കലിനിനു ശേഷമുള്ള എല്ലാ നിയന്ത്രണങ്ങളും റിസര്‍വ്വ് ബാങ്ക് നീക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് ശേഷം ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചതായി റിസര്‍വ്വ് ബാങ്ക് അറിയിച്ചു. പുതിയ തീരുമാനത്തോടെ നവംബര്‍ എട്ടിന് മുന്‍പത്തേത് പോലെ പണം പിന്‍വലിക്കാന്‍ ഇനി മുതല്‍ ജനങ്ങള്‍ക്ക് കഴിയും.


Also read മലപ്പുറത്ത് ലീഗ്- സി.പി.ഐ.എം സംഘര്‍ഷം; ആളുകളെ പിരിച്ച് വിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു


നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം കടുത്ത നിയന്ത്രണങ്ങളാണ് ആര്‍.ബി.ഐ കൊണ്ടു വന്നത്. ഇതു പ്രകാരം 2500 രൂപ മാത്രമേ എ.ടി.എമ്മുകളില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. പിന്നീട് ഈ തുക ഘട്ടം ഘട്ടമായി ഉയര്‍ത്തിയിരുന്നു.

ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 24,000-ത്തില്‍ നിന്ന് 50,000 ആക്കി ഉയര്‍ത്തിയത് ഫെബ്രുവരി മാസം 20-നായിരുന്നു. പുതിയ തീരുമാനത്തോടെ പണം പിന്‍വലിക്കുന്നത് പഴയപടിയാകുമെങ്കിലും ഇതിന് പരിധി നിശ്ചയിക്കാനുള്ള അവകാശം ബാങ്കുകള്‍ക്കുണ്ട്.

കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും നേരത്തേ തന്നെ നീക്കിയിരുന്നു. പുതിയ തീരുമാനം കൂടി നിലവില്‍ വരുന്നതോടെ നോട്ട് അസാധുവാക്കലില്‍ നട്ടം തിരിഞ്ഞ ജനങ്ങള്‍ക്ക് വലിയൊരു ആശ്വാസമാകും.

We use cookies to give you the best possible experience. Learn more