ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം ഗ്രാമങ്ങളില്‍ കറന്‍സി ക്ഷാമം രൂക്ഷമായി തുടരുകയാണെന്ന കാര്യം സമ്മതിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും. ഗ്രാമങ്ങളില്‍ കൂടുതല്‍ പണം എത്തിക്കാന്‍ ആര്‍.ബി.ഐ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
വിതരണം ചെയ്യുന്ന കറന്‍സികളുടെ 40 ശതമാനമെങ്കിലും ഗ്രാമീണ മേഖലയ്ക്ക് നീക്കിവയ്ക്കണമെന്നാണ് റിസര്‍ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. രാജ്യത്ത് നോട്ടുക്ഷാമമില്ലെന്നും റിസര്‍വ് ബാങ്കിന്റെ പക്കല്‍ ആവശ്യത്തിന് കറന്‍സികളുണ്ടെന്നുമായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ അവകാശവാദം. എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കുകയാണ് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ്.
നോട്ടുനിരോധനത്തിനുശേഷമുള്ള റിസര്‍വ് ബാങ്കിന്റെ 73ാം ഉത്തരവാണിത്. ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മേഖലാ ഗ്രാമീണബാങ്കുകള്‍, ജില്ലാ സഹകരണബാങ്കുകള്‍, വാണിജ്യബാങ്കുകള്‍, സ്വകാര്യ നടത്തിപ്പുകാരാല്‍ നിയന്ത്രിക്കപ്പെടുന്ന വൈറ്റ് ലേബല്‍ എ.ടി.എമ്മുകള്‍, പോസ്റ്റ്ഓഫീസുകള്‍ എന്നിവയ്ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ പണം എത്തിക്കാനാണ് റിസര്‍വ് ബാങ്ക് ഉത്തരവിട്ടിരിക്കുന്നത്.
500രൂപയും അതില്‍ താഴെയുള്ള കറന്‍സികളും ഗ്രാമീണ മേഖലയില്‍ കൂടുതലായി വിതരണം ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബാങ്കുകളോട് ചേര്‍ന്നുള്ള എ.ടി.എമ്മുകള്‍ക്കു പുറമേ അല്ലാത്തവയിലും പണം ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read: ലോക്‌നാഥ് ബെഹ്‌റ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്: നിയമനം മോദിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഓഫീസിലേക്കെന്ന് റിപ്പോര്‍ട്ട്
ഗ്രാമീണ മേഖലയില്‍ ഉല്പന്നങ്ങള്‍ക്കും മറ്റും വിലയില്ലാതായതോടെ കര്‍ഷകര്‍ കടുത്ത ദുരിതത്തിലാണ്. പലര്‍ക്കും ഉല്പന്നങ്ങള്‍ സൗജന്യമായി വിതരണം ചെയ്യേണ്ട സ്ഥിതിവരെ വന്നിരിക്കുകയാണ്. പച്ചക്കറികളെല്ലാം വിതരണം ചെയ്യാനാവാതെ നശിച്ചിരിക്കുകയാണ്.
മധ്യപ്രദേശ്, യുപി, ബിഹാര്‍ എന്നിവിടങ്ങളില്‍ തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയ്ക്ക് കുത്തനെ വിലയിടിഞ്ഞു. നോട്ടു അസാധുവാക്കലിനുശേഷം ബാങ്കുകളില്‍ നിന്നും പണം ലഭ്യമാകാത്തതുകാരണം കൃഷി ചെയ്യാന്‍ പറ്റാത്ത സാഹചര്യവും വന്നിരിക്കുകയാണ്.