| Thursday, 10th November 2016, 3:06 pm

ഏഴരക്കോടി മൂല്യമുള്ള പുതിയ 2000 രൂപയുടെ കറന്‍സികള്‍ പിടിച്ചെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പണം പിടിച്ചെടുത്തു എന്നത് വാസ്തവമാണെന്ന് തമിഴ്‌നാട് ചീഫ് ഇല്ക്ടറല്‍ ഓഫീസര്‍ രാജേഷ് ലകോനി പറഞ്ഞു.


തഞ്ചാവൂര്‍: ഏഴരക്കോടി മൂല്യമുള്ള പുതിയ 2000 രൂപയുടെ കറന്‍സികള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്ന് മിനി വാനില്‍ കൊണ്ടുവരികയായിരുന്ന പണമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത്.


Read more:പണം മാറ്റിയെടുക്കാന്‍ പോയ ഓവര്‍സിയര്‍ തലശ്ശേരി എസ്.ബി.ടി ബാങ്കിന് മുകളില്‍ നിന്ന് വീണ് മരിച്ചു –


പണം പിടിച്ചെടുത്തു എന്നത് വാസ്തവമാണെന്ന് തമിഴ്‌നാട് ചീഫ് ഇല്ക്ടറല്‍ ഓഫീസര്‍ രാജേഷ് ലകോനി പറഞ്ഞു. ബാങ്ക് ഓഫ് ബറോഡിയിലേക്ക് കൊണ്ടുപോകുകയായിരുന്ന പണമാണ് പിടിച്ചെടുത്തത്.

വാഹനത്തിന്റെ നമ്പറും പേപ്പറില്‍ ഉള്ള നമ്പറും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അന്വേഷണത്തിന് വേണ്ടി വാഹനവും പണം പിടിച്ചെടുത്തത്. എന്നാല്‍ തിരഞ്ഞെടുപ്പ് ആവശ്യത്തിന് വേണ്ടി എത്തിച്ച പണമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.


Must Read:  നോട്ടുകള്‍ അസാധുവാക്കിയ മോദിയുടെ നടപടി ഇനി തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കും: ബി.ജെ.പി നേതാവ് പറയുന്നു


പുതിയ 2000 രൂപയുടെ 36,000 നോട്ടുകളും 100 രൂപയുടെ 65,000 നോട്ടുകളുമാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടായിരം രൂപ ചേര്‍ത്ത് 7.2 കോടി രൂപയും 100 രൂപ ചേര്‍ത്ത് 65 ലക്ഷവുമാണ് ഉണ്ടായിരുന്നത്.

ജാനകിരാമന്‍ എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടിച്ചെടുത്തത്.


നവംബര്‍ 19 നാണ് തഞ്ചാവൂരില്‍ ബൈ ഇലക്ഷന്‍ നടക്കുന്നത്. മെയ് മാസത്തില്‍ തഞ്ചാവൂരിലും അറവക്കുറിച്ചിയില്‍ ആദ്യഘട്ടത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്തിരുന്നു. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചു എന്ന കാരണത്താലായിരുന്നു ഇത്.

കള്ളപ്പണം തടയുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പൊടുന്നനെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചിരുന്നത്. തുടര്‍ന്ന് ഇന്ന് മുതലാണ് പൊതു ജനങ്ങള്‍ക്കായി പുതിയ നോട്ടുകളുടെ വിതരണം ആരംഭിച്ചിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more