500,1000 നോട്ടുകള്‍ പിന്‍വലിച്ചത് കൊണ്ട് കള്ളപ്പണം നിക്ഷേപം തടയാന്‍ കഴിയുമെന്ന് പറയുന്നത് ആളുകളെ പറ്റിക്കലാണെന്നും ഗോവിന്ദാചാര്യ പറഞ്ഞു.
ന്യൂദല്‍ഹി: കള്ളപ്പണം പിന്‍വലിക്കാനെന്ന പേരില്‍ നോട്ടുകള്‍ പിന്‍വലിച്ചത് കൊണ്ട് ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് മാത്രമാണെന്നും നേതാക്കളെ ബാധിക്കില്ലെന്നും സംഘപരിവാര്‍ സൈദ്ധാന്തികന്‍ കെ.എന്‍ ഗോവിന്ദാചാര്യ.
സര്‍ക്കാരിന്റെ തീരുമാനം കൊണ്ട് 3% കള്ളപ്പണം മാത്രമേ തടയാന്‍ കഴിയുകയുള്ളൂവെന്നും ഗോവിന്ദാചാര്യ വ്യക്തമാക്കി. തീരുമാനം പ്രധാനമന്ത്രിയുടെ മറ്റൊരു “തെരഞ്ഞെടുപ്പ് ജുംല”യായി തീരുമെന്നും ഗോവിന്ദാചാര്യ വ്യക്തമാക്കി.
500,1000 നോട്ടുകള്‍ പിന്‍വലിച്ചത് കൊണ്ട് കള്ളപ്പണം നിക്ഷേപം തടയാന്‍ കഴിയുമെന്ന് പറയുന്നത് ആളുകളെ പറ്റിക്കലാണെന്നും ഗോവിന്ദാചാര്യ പറഞ്ഞു.
കള്ളപ്പണം സ്വര്‍ണ്ണം, ഡയമണ്ട്, വസ്തുക്കള്‍ എന്നിവയില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുകയാണെന്നും പണമായി ഉപയോഗിക്കുന്നതിനേക്കാള്‍ സുരക്ഷിതം ഇതാണെന്നും ഗോവിന്ദാചാര്യ പറഞ്ഞു. 2015ലെ കണക്കുകള്‍ പ്രകാരം 20 ശതമാനമാണ് കള്ളപ്പണമെന്നും 2010ല്‍ ഇത് 40 ശതമാനമായിരുന്നുവെന്നും ഗോവിന്ദാചാര്യ പറഞ്ഞു.
ബി.ജെ.പി നേതാവായിരുന്ന ഗോവിന്ദാചാര്യ 2000 വരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു.