| Thursday, 10th November 2016, 11:44 pm

മോദിക്ക് വന്‍ തിരിച്ചടി; നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ ട്വിറ്ററില്‍ 3 ലക്ഷം പേര്‍ മോദിയെ ഒഴിവാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  500, 1000 നോട്ടുകള്‍ നാടകീയമായി പിന്‍വലിച്ച തീരുമാനത്തില്‍ മോദിക്കെതിരെ ജനരോഷമുയരുന്നതിനിടെ ട്വിറ്ററിലും പ്രധാനമന്ത്രിക്ക് വന്‍ ആരാധക നഷ്ടം.  മോദി തീരുമാനം പ്രഖ്യാപിച്ച നവംബര്‍ 9ന് 3 ലക്ഷം പേരാണ് അദ്ദേഹത്തെ ട്വിറ്ററില്‍ നിന്നും അണ്‍ഫോളോ ചെയ്തത്.

“ട്വിറ്റര്‍ കൗണ്ടര്‍” അനലറ്റിക്കല്‍ സര്‍വ്വീസ് നല്‍കുന്ന വിവര പ്രകാരം  നവംബര്‍ 9നു ശേഷം 3.13 ലക്ഷം ട്വിറ്റര്‍ അനുയായികളെയാണ് പ്രധാനമന്ത്രിക്ക് നഷ്ടമായത്. മറ്റൊരു സൈറ്റായ “ട്രാക്കലിറ്റിക്‌സ്” നല്‍കുന്ന വിവര പ്രകാരം 3.18 ലക്ഷം പേരാണ് ഒരു ദിവസം കൊണ്ട് മോദിയെ അണ്‍ഫോളോ ചെയ്തത്.


Read more: നോട്ടു പിന്‍വലിക്കല്‍; ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് മാത്രമെന്ന് സംഘപരിവാര്‍ സൈദ്ധാന്തികന്‍ ഗോവിന്ദാചാര്യ


നവംബര്‍ മാസത്തിലെ ഓരോ ദിവസവും 25000 പേരായിരുന്നു മോദിയെ ട്വിറ്ററില്‍ പിന്തുടര്‍ന്ന് കൊണ്ടിരുന്നത്. ഇന്ത്യക്കാരില്‍ 23.8 മില്ല്യണ്‍ അനുയായികളുമായി ട്വിറ്ററിലെ ഒന്നമനായി തുടരുകയായിരുന്ന നരേന്ദ്രമോദിക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. മോദിക്ക് പിന്നാലെ 23.3 മില്ല്യണ്‍ ആരാധകരുള്ളത് അമിതാഭ് ബച്ചനാണ്.

സെപ്റ്റംബര്‍ മുതല്‍ ആരാധകരടെ പിന്തുണയില്‍ വന്‍ വര്‍ധനവുണ്ടായിരുന്ന മോദിക്ക് നവംബര്‍ 9ന് ശേഷം അതിവേഗം ആരാധകരെ നഷ്ടമാകുകയാണ്. ഇത് തുടരുകയാണെങ്കില്‍ സൈബര്‍ലോകത്ത് മാത്രമല്ല യു.പി അടക്കമുള്ള തെരഞ്ഞെടുപ്പ് മേഖലയിലും മോദിക്കും ബി.ജെ.പിക്കും വന്‍ തിരിച്ചടിയാണ് ലഭിക്കാന്‍ പോകുന്നത്.

We use cookies to give you the best possible experience. Learn more