കാലിഫോര്‍ണിയ: “നക്ഷത്രങ്ങളിലേയ്ക്ക് എത്തിച്ചേരൂ… ” ഈ ആഹ്വാനം നക്ഷത്രലോകത്തേയ്ക്ക് പര്യവേഷണവുമായി പോയ ഒരു ദൗത്യത്തിന്റേതാണ്. ക്യൂരിയോസിറ്റി എന്ന ചൊവ്വാ പര്യവേഷണ വാഹനം ലോകത്താദ്യമായി അന്യഗ്രഹത്തില്‍ നിന്നുകൊണ്ട് ഒരു സംഗീതം പ്രക്ഷേപണം ചെയ്തിരിക്കുന്നു, ഇങ്ങ് ഭൂമിയിലെ മനുഷ്യര്‍ക്ക്. []
വില്യം ജയിംസ് ആഡംസ് ജൂനിയര്‍ എന്ന വില്‍ ഐ ആം-ന്റെ ഏറ്റവും പുതിയ സംഗീതമാണ് ക്യൂരിയോസിറ്റി ചൊവ്വയില്‍ നിന്ന് പ്രക്ഷേപണം ചെയ്തിരിക്കുന്നത്. സംഗീതം നേരത്തേതന്നെ ക്യൂരിയോസിറ്റിയില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. അതിനു ശേഷം 700 ദശലക്ഷം മൈലുകള്‍ക്കകലെ നിന്ന് ഇപ്പോള്‍ പ്രക്ഷേപണവും ചെയ്തിരിക്കുന്നു.
നാസയും വില്‍ ഐ ആം-ഉം തമ്മില്‍ ഇപ്പോള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാഭ്യാസ പ്രോജക്ടുകള്‍ക്കായാണ് ഇവര്‍ ഒരുമിച്ചിരിക്കുന്നത്. ശാസ്ത്രവും ഗണിത ശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതില്‍ വ്യാപൃതനാണ് വില്യംസ്.