ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റാരോപിതനായ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്ക് ശേഷം കാശ്മീരില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചു. ഏഴ് ദിവസത്തിന് ശേഷമാണ് കര്‍ഫ്യൂ പിന്‍വലിക്കുന്നത്.[]
വധശിക്ഷയെ തുടര്‍ന്ന് കാശ്മീരിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്തായിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും സംസ്ഥാനത്ത് സൈനിക സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പോലീസും അര്‍ധസൈനിക വിഭാഗവും സംസ്ഥാനം മുഴുവന്‍ വിന്യസിച്ചിരിക്കുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ മൂന്ന് പേര്‍ മരിക്കുകയും അമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് അടുത്ത രണ്ട് ദിവസം കാശ്മീരില്‍ ബന്ദ് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ഫെബ്രുവരി ഒമ്പതിന് തീഹാര്‍ ജയിലില്‍ വെച്ചാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നത്. 2001 ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റാരോപിതനായ ഗുരുവിന്റെ ദയാഹരജി രാഷ്ട്രപതി തള്ളിയതിനെ തുടര്‍ന്നായിരുന്നു ശിക്ഷ നടപ്പാക്കിയത്.