കലക്ടര്‍ നിരോധനാജ്ഞ പിന്‍വലിച്ചതിനു പിന്നാലെ കാസര്‍കോട്ട് പൊലീസ് നിരോധനാജ്ഞ; നവംബര്‍ 14 വരെ തുടരും
Ayodhya Verdict
കലക്ടര്‍ നിരോധനാജ്ഞ പിന്‍വലിച്ചതിനു പിന്നാലെ കാസര്‍കോട്ട് പൊലീസ് നിരോധനാജ്ഞ; നവംബര്‍ 14 വരെ തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2019, 12:20 pm

കാസര്‍കോട്: അയോധ്യാ വിധിയെത്തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കാസര്‍കോട് ജില്ലയിലെ ഒന്‍പത് സ്റ്റേഷന്‍ പരിധികളില്‍ ജില്ലാ പൊലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നീലേശ്വരം , കുമ്പള , മഞ്ചേശ്വരം, ചന്തേര , കാസര്‍കോട് , വിദ്യാനഗര്‍ , മേല്‍പ്പറമ്പ് , ഹോസ്ദുര്‍ഗ്, ബേക്കല്‍ എന്നീ സ്‌റ്റേഷന്‍ പരിധികളിലാണ് കേരള പൊലീസ് ആക്ട് 78,79 പ്രകാരം ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് തിങ്കളാഴ്ച രാവിലെ 8 മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതും പൊതുയോഗങ്ങള്‍ നടത്തുന്നതും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. നവംബര്‍ 14 രാത്രി 12 മണി വരെ നിരോധനാജ്ഞ തുടരും. ജനങ്ങള്‍ പൂര്‍ണമായും നിരോധനാജ്ഞയുമായി സഹകരിക്കണമെന്ന ജില്ലാ പൊലീസ് മേധാവി അഭ്യര്‍ഥിച്ചു.

നബിദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയ്ക്ക് ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് 12 മണി വരെ നിരോധനാജ്ഞയില്‍ ഇളവുകള്‍ നല്‍കുന്നതായി കാസര്‍കോട് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ