ജയ്പൂര്‍: കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ രാജസ്ഥാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വെകുന്നേരം ആറു മണിമുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യൂ.
നേരത്തെ എട്ട് മണി മുതല്‍ ആറ് മണിവരെയായിരുന്നു കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ രോഗികള്‍ കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ ഓഫീസുകള്‍ നാല് മണിവരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഹോട്ടലുകളും മറ്റ് കടകളും വൈകുന്നേരം അഞ്ച് മണി വരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നും ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലും സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രോഗവ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിലായിരുന്നു ഉത്തരവ്. അടുത്ത പതിനഞ്ച് ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ റെക്കോര്‍ഡ് നമ്പര്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി 1.84 ലക്ഷം കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണിത്. കഴിഞ്ഞ ദിവസം മാത്രം 1027 പേരാണ് രാജ്യത്ത് മരിച്ചത്. നിലവില്‍ 13,65,704 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക