കൊവിഡ് വ്യാപനം രൂക്ഷം: ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യൂ; ബലിപെരുന്നാളിന് ഇളവുകളില്ല
Kerala News
കൊവിഡ് വ്യാപനം രൂക്ഷം: ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യൂ; ബലിപെരുന്നാളിന് ഇളവുകളില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th July 2020, 5:30 pm

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രദേശത്ത് സ്ഥിതി ആശങ്കജനകമായി തുടരുന്നതിനാലാണ് നടപടിയെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

ബലിപെരുന്നാള്‍ പ്രമാണിച്ച് യാതൊരു ഇളവുകളും പ്രദേശത്ത് ഉണ്ടാവുകയില്ല. കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ കൂട്ടം ചേര്‍ന്നുള്ള ബലി പെരുന്നാള്‍ കര്‍മ്മങ്ങള്‍ ഒന്നും തന്നെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ പെരുന്നാള്‍ കര്‍മ്മങ്ങള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്. അതനുസരിച്ച് മാത്രം ജനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ആലുവയില്‍ നിലവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഫ്യൂ തുടരും. എറണാകുളം ജില്ലയില്‍ നാല്‍പ്പത് ശതമാനം കൊവിഡ് ബാധിതര്‍ക്കും ലക്ഷണങ്ങള്‍ ഇല്ല. ഇത് ആശങ്ക കൂടുതല്‍ വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ