| Saturday, 14th December 2019, 1:13 pm

അസമില്‍ നാല് മണിവരെ കര്‍ഫ്യൂ ഇളവ്; 65 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: പൗരത്വഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം കനക്കുന്നതിനിടയില്‍ ചില പ്രദേശങ്ങളില്‍ കര്‍ഫ്യൂവില്‍ ഇളവ്. തലസ്ഥാനമായ ഗുവാഹത്തില്‍ നാല് മണിവരെ കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഒപ്പം ദിബ്രുഗഢില്‍ രണ്ട് വരെയും കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചു. ഇതോടെ കടകളും പെട്രോള്‍ പമ്പുകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുവാഹത്തിയിലെ ദിസ്പൂര്‍, ഉസാന്‍ ബസാര്‍, ഛന്ദ്മാരി, സില്‍പുഖുരി, സൂ റോഡ് എന്നിവിടങ്ങളിലെ കടകളിലെല്ലാം വന്‍ തിരക്കാണ്. സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്.

അസമില്‍ 65 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമിയ മില്ലിയ സര്‍വ്വകലാശാലയിലും പ്രതിഷേധം തുടരുകയാണ്.

ബി.ജെ.പി നേതാക്കളും കൂട്ടത്തോടെ പാര്‍ട്ടി വിടുകയാണ്. അസം ഗണ പരിഷത്തുമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയുടെ പല നേതാക്കളും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളും പാര്‍ട്ടി അംഗത്വവും രാജിവെച്ചിരുന്നു. കൂടാതെ മുതിര്‍ന്ന ബി.ജെ.പി നേതാവും അസം പെട്രോകെമിക്കല്‍ ലിമിറ്റഡ് ചെയര്‍മാനുമായ ജഗദീഷ് ഭൂയന്‍ ഇന്നലെ തന്റെ പാര്‍ട്ടി അംഗത്വവും ബോര്‍ഡ് സ്ഥാനവും രാജിവെച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more