കോട്ടയം: സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലയിലെ ചിറക്കടവ് പഞ്ചായത്തില്‍ നിരോധനാജ്ഞ. കലക്ടര്‍ ഡോ.ബി.എസ് തിരുമേനിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതല്‍ 13 വരെയും 15,17,18,20 വാര്‍ഡുകളിലും 14 ദിവസത്തേക്കാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. നാലില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരാനോ, പ്രകടനം, ജാഥ, പൊതു സമ്മേളനം എന്നിവ നടത്താനോ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു.
കഴിഞ്ഞ കുറച്ച് കാലമായി കോട്ടയം ചിറക്കടവില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞ മാസം മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് വെട്ടിയതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചിരുന്നു. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരുടെയും സി.പി.ഐ.എം പ്രവര്‍ത്തകരുടെയും വീടുകള്‍ ആക്രമിക്കപ്പെട്ടു. തുടര്‍ന്ന് പ്രദേശം സംഘര്‍ഷാവസ്ഥയിലാണ്.