തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ തന്ത്രിയുടെ അറിവോടു കൂടി മുസ്‌ലീമായ നടിയേയും കൊണ്ട് ക്ഷേത്ര സന്ദര്‍ശനം നടത്തിയിരുന്നതായി സാംസ്‌കാരിക വകുപ്പ് മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. സാംസ്‌കാരിക വകുപ്പില്‍ ജീവനക്കാരനായിരുന്ന മേഘനാഥ് എടവലത്ത് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതരമതസ്ഥര്‍ പ്രവേശിച്ചെന്നാരോപിച്ച് കഴിഞ്ഞദിവസം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ തന്ത്രി തരണനെല്ലൂര്‍ നമ്പൂതിരി നട അടച്ചിരുന്നു. ആചാരലംഘനം നടത്തിയെന്നാരോപിച്ചായിരുന്നു തന്ത്രിയുടെ നടപടി. ഈ സാഹചര്യത്തിലാണ് മേഘനാഥ് മുമ്പു നടന്ന സംഭവം വിശദീകരിച്ചു രംഗത്തുവന്നിരിക്കുന്നത്.
താന്‍ സാംസ്‌കാരിക വകുപ്പില്‍ ജോലി ചെയ്തിരുന്ന സമയത്ത് അക്കാലത്തെ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുടെ അഭ്യര്‍ത്ഥന പ്രകാരം ഒരു മുസ്‌ലിം നടിയ്ക്ക് പത്മനാഭ സ്വാമി ദര്‍ശനം നടത്താന്‍ കൂട്ടുപോയിട്ടുണ്ടെന്നാണ് മേഘനാഥ് വെളിപ്പെടുത്തിയത്. തന്ത്രിയടക്കമുള്ളവര്‍ അന്ന് നടിയ്ക്ക് അകമ്പടി സേവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
“ഇനി സി.സി.ടി.വി ഒക്കെ വരുന്നതിനു മുന്‍പുള്ള ഒരു പഴയ സംഭവം. ഈയുള്ളവന്‍ സാംസ്‌കാരിക വകുപ്പില്‍ ജോലി ചെയ്യുന്ന കാലം. ഒരു പ്രശസ്ത നടി. മുസ്‌ലീമായ അവരുടെ സിനിമാപ്പേര് ഹിന്ദുവിന്റേതായിരുന്നു. അക്കാലത്തെ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി എന്നെ ഒരു ദൗത്യമേല്‍പ്പിച്ചു. നടിക്ക് പപ്പനാവനെ കണ്ടേ ഒക്കൂ. ഒന്നു കൊണ്ടു പോണം. ഞാന്‍ അവിശ്വാസിയാണ്, ആരാധനാലയങ്ങളില്‍ പോകാറില്ല എന്നൊക്കെ പറഞ്ഞ് ഒഴിയാന്‍ നോക്കി. അദ്ദേഹം വിട്ടില്ല. നടിക്ക് ക്ഷേത്ര ചരിത്രം കൂടി ആംഗലേയത്തില്‍
പറഞ്ഞു കൊടുക്കണം.
Also Read:പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇതരമതസ്ഥര്‍ പ്രവേശിച്ചെന്ന് സംശയം; തന്ത്രി നട അടച്ചു
ഒടുവില്‍ ഞാന്‍ നടിയേയും കൊണ്ട് ക്ഷേത്രപ്രവേശനം നടത്തി. തന്ത്രി അടക്കമുള്ള അമ്പലം നടത്തിപ്പുകാര്‍ ആരാധനയോടെ അകമ്പടി സേവിച്ചെന്നുമാത്രമല്ല. സകലമുക്കും മൂലയും കയറ്റിക്കാണിക്കയും ചെയ്തു. അന്ന് ഭക്തി ഭ്രാന്ത് ഇത്ര മൂക്കാത്തതു കൊണ്ടാണോ അതോ
പേരില്‍ വീണതാണോന്നറിയില്ല. ഒരു പ്രശ്‌നവുമുണ്ടായില്ലെന്ന് മാത്രല്ല നടി ഹാപ്പി.” എന്നാണ് മേഘനാഥ് പറയുന്നത്.
മേഘനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ശബരിമല തന്ത്രിയേക്കാള്‍ വലിയ കുതന്ത്രിയാണ് ശ്രീപത്മനാഭ സന്നിധിയിലേത്.
വെയില്‍ കൊള്ളാതിരിക്കാന്‍ ഷാള്‍ തലയില്‍ കൂടിയിട്ട സ്ത്രീകള്‍ അന്യമതസ്ഥരാണെന്ന് വ്യാഖ്യാനിച്ചാണ് ഇതിയാന്‍ ഇന്നലെ ക്ഷേത്രനട അടച്ച്
ശുദ്ധികലശം നടത്തിയത്. ഇനി പരിഹാരക്രിയ കൂടി ഉണ്ടത്രെ !
ഒന്‍പതാം തീയതി ദര്‍ശനത്തിനെത്തിയ അന്യസംസ്ഥാനത്തു നിന്നുള്ള 18 അംഗ സംഘത്തിലെ രണ്ടു സ്ത്രീകള്‍ തലയില്‍ ചുരിദാറിന്റെ ഷാളിട്ടത് CCTV യില്‍ കണ്ടവരാണത്രെ തന്ത്രിയെ പിരി കയറ്റിയത്. ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനമുള്ള ക്ഷേത്ര സന്നിധിയില്‍ അന്യമതസ്ഥര്‍
കയറിയെന്ന് അതോടെ തന്ത്രിക്ക് ഉറപ്പായി.
അതുകൊണ്ട് മേലില്‍ ആരും തലയില്‍ ഷാളിട്ട് പപ്പനാവനെ കാണാന്‍ ശ്രമിക്കരുത്. എന്തൊരു മണ്ടത്തരമാണ് ഈ തന്ത്രിയൊക്കെ
വിളമ്പുന്നത്. ഷാനിമോള്‍ ഉസ്മാന്‍ മുണ്ടും നേര്യതുമിട്ടു വന്നാല്‍ കയറാം. എന്നാല്‍ കെ.പി ശശികല തലയില്‍ സാരിയിട്ടാല്‍
പറ്റില്ല. എങ്ങനെ ചിരിക്കാതിരിക്കും.
CCTV പപ്പനാവനെ കാത്തു. ഇനി CCTV ഒക്കെ വരുന്നതിനു മുന്‍പുള്ള ഒരു പഴയ സംഭവം. ഈയുള്ളവന്‍ സാംസ്‌കാരിക വകുപ്പില്‍ ജോലി ചെയ്യുന്ന കാലം. ഒരു പ്രശസ്ത നടി. മുസ്‌ലീമായ അവരുടെ സിനിമാപ്പേര് ഹിന്ദുവിന്റേതായിരുന്നു. അക്കാലത്തെ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി എന്നെ ഒരു ദൗത്യമേല്‍പ്പിച്ചു. നടിക്ക് പപ്പനാവനെ കണ്ടേ ഒക്കൂ. ഒന്നു കൊണ്ടു പോണം. ഞാന്‍ അവിശ്വാസിയാണ്, ആരാധനാലയങ്ങളില്‍ പോകാറില്ല എന്നൊക്കെ പറഞ്ഞ് ഒഴിയാന്‍ നോക്കി. അദ്ദേഹം വിട്ടില്ല. നടിക്ക് ക്ഷേത്ര ചരിത്രം കൂടി ആംഗലേയത്തില്‍
പറഞ്ഞു കൊടുക്കണം.
ഒടുവില്‍ ഞാന്‍ നടിയേയും കൊണ്ട് ക്ഷേത്രപ്രവേശനം നടത്തി. തന്ത്രി അടക്കമുള്ള അമ്പലം നടത്തിപ്പുകാര്‍ ആരാധനയോടെ അകമ്പടി സേവിച്ചെന്നുമാത്രമല്ല. സകലമുക്കും മൂലയും കയറ്റിക്കാണിക്കയും ചെയ്തു. അന്ന് ഭക്തി ഭ്രാന്ത് ഇത്ര മൂക്കാത്തതു കൊണ്ടാണോ അതോ
പേരില്‍ വീണതാണോന്നറിയില്ല. ഒരു പ്രശ്‌നവുമുണ്ടായില്ലെന്ന് മാത്രല്ല നടി ഹാപ്പി.
ഇത്രയേ ഉള്ളൂ. ആയിരങ്ങള്‍ വരുന്നതില്‍ നിങ്ങള്‍ ഹിന്ദുവാരെന്ന് എങ്ങനെ തിരിച്ചറിയും. ഹിന്ദൂന് കൊമ്പു വല്ലതുമുണ്ടോ.?
വസ്ത്രം നോക്കി എങ്ങനെ ഒരാളുടെ മതംതിരിച്ചറിയും? ചുരിദാറോ സാരിയോ ഉടുത്താല്‍ , ഇടത്തിനു പകരം വലത്തോട്ടു മുണ്ടുടുത്താല്‍ നിങ്ങള്‍ ക്ഷേത്രപ്രവേശനത്തിന് യോഗ്യരാണ്. മറിച്ച് വെയിലോ മഴയോ കൊള്ളാതിരിക്കാന്‍ തലയില്‍ വല്ലതും ചുറ്റിയാല്‍ തീര്‍ന്നു.
എത്ര മണ്ടന്‍ കൊണാപ്പിമാരാണ് ഈ ക്ഷേത്രം നടത്തിപ്പുകാര്‍ അല്ലേ?