| Thursday, 28th June 2018, 5:36 pm

നാലുപെണ്ണുങ്ങള്‍ തുടങ്ങിയ പോരാട്ടം ദേശീയതലത്തിലേക്ക്: A.M.M.Aതിരെ രാജ്യത്തെ സാംസ്‌കാരിക നായകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ദീലിപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് A.M.M.A.അയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നടിമാര്‍ക്ക് ദേശീയതലത്തില്‍ നിന്നും പിന്തുണ. അക്കാദമിക്, മാധ്യമ രംഗത്തുള്ള 86 പേരാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവിന് ഐക്യദാര്‍ഢ്യമറിയിച്ചുകൊണ്ടുള്ള പ്രസ്താവനയിറക്കിയിരിക്കുന്നത്.

ദിലീപിനെ തിരിച്ചെടുക്കാനുള്ള A.M.M.Aയുടെ തീരമാനത്തെ അപലപിച്ചുകൊണ്ടാണ് ഇവര്‍ ഇതിനെതിരെ പ്രതിഷേധിച്ച നടിമാര്‍ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള സംഘടനയുടെ തീരുമാനം ആക്രമണത്തെ അതിജീവിച്ചവളെ അധിക്ഷേപിക്കുന്നതിനു തുല്യമാണെന്ന് ഇവര്‍ പ്രസ്താവനയില്‍ അറിയിച്ചു.


Read Also : ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ ചില കാര്യങ്ങള്‍ ഞങ്ങള്‍ക്കുമറിയണം; അടിയന്തിര എക്‌സിക്യൂട്ടീവ് വിളിക്കണമെന്നാവശ്യപ്പെട്ട് A.M.M.A യിലെ ഡബ്ല്യു.സി.സി അംഗങ്ങള്‍


“നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ ഗൂഢാലോചന നടത്തിയയാളും ഏഴാം പ്രതിയുമാണ് ദിലീപ്. അദ്ദേഹം ആക്രമണ അതിജീവിച്ച പെണ്‍കുട്ടിക്ക് അവസരങ്ങള്‍ നിഷേധിക്കാന്‍ നിര്‍മ്മാതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണവും നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ അവളെ പിന്തുണയ്ക്കുന്നതിനു പകരം സംഘടന അവരുടെ പുരുഷാധിപത്യ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ സൂപ്പര്‍താരങ്ങളെ നേതൃനിരയില്‍ നിര്‍ത്തിക്കൊണ്ട്, വിമന്‍ ഇന്‍ സിനിമാ കലക്ടീവിനെ പരിഹസിച്ചുകൊണ്ട് തങ്ങളുടെ ഫണ്ട് ശേഖരണ ആഘോഷത്തിന്റെ വികൃതാനുകരണം നടത്തിയിരിക്കുകയാണ്. ഇതൊരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.” അവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.


Read Also : പ്രതിഷേധം “പിണക്ക”മാക്കി മനോരമ; തലക്കെട്ടില്‍ സ്ത്രീവിരുദ്ധതയും


കേരളത്തിലെ ഭരണകക്ഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍ക്കൂടി ഈ സംഘടനയില്‍ ഉള്‍പ്പെട്ടുവെന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. “ഈ ജനപ്രതിനിധികളുടെ നടപടിയെന്താണ് വ്യക്തമാക്കുന്നതെന്ന കാര്യം അവരുമായി സി.പി.ഐ.എം ഗൗരവമായി ചര്‍ച്ച ചെയ്യണം.” എന്നും ഇവര്‍ ആവശ്യപ്പെടുന്നു.

സംഘടനയില്‍ നിന്നും രാജിവെച്ച വിമന്‍ കലക്ടീവ് പ്രതിനിധികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ഇവര്‍ ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയ്ക്കും ശക്തമായ പിന്തുണ അറിയിച്ചിട്ടുണ്ട്.

പ്രസ്താവന

Statement Condemning A.M.M.A”s decision to Revoke the Expulsion of Dileep and Expressing Solidarity to Women in Cinema Collective

With utmost shock and concern we watch the recent development in Malayalam film industry that led to the resignation four actors from the Association of Malayalam Movie Artists (A.M.M.A.) This decision to take actor Dileep back into its fold shows the utter disregard A.M.M.A as an association holds towards the survivor of a sexual assault. Dileep, the seventh accused and the alleged primary conspirator of the incident that involves the abduction and molestation of an actor, is also accused of influencing producers from casting the survivor. In such a crisis, instead of supporting the survivor, the association expressed its misogyny through a travesty, performed in its fund-raising fete, with Mammootty and Mohanlal- the superstars as its highlights, ridiculing the Women”s Collective that was formed to address women”s issues in the industry. This, is not conducive to a civilized society and cannot be the accepted culture of an industry that has a formative role in determining of the consciousness of a society.

Malayalam film industry has its compelling claim to treating cinema as a responsible medium, at par with many important film cultures of the world. Given the context, this behavior is unexpected and unacceptable from a trade union that claims to represent the majority of its actors. It is outrageous that A.M.M.A firmly chooses to be on the wrong side of the movement against sexual harassment within the film industries worldwide in the wake of the #MeToo campaign and Harvey Weinstein follow ups in the Hollywood.

What adds to our worries is that the body is headed by people”s representatives who associate with the ruling political party in Kerala. We request CPIM to seriously consider discussing with these elected representatives the implications of their act. It is also sad to point out that AMMA did not consider the potential of exploring the Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act, 2013, a legislative act in India that seeks to protect women from sexual harassment at their place of work in this specific case or during any instances of harassment charges reported by women within its collective.

We extend our whole-hearted support to the members of the Women”s Collective who have resigned from the Association, pledging support to the survivor and also trying to take pro-active roles in engaging with women”s question in the industry. We appreciate the statement issued by AIDWA state committee in this regard and hope CPIM and other organizations look into this seriously and communicate to AMMA the preposterousness of this absurd action. We also request the Government of Kerala to take immediate action to protect the survivor and to be cautious about chances of tampering with evidence in the on-going case involving Dileep

We use cookies to give you the best possible experience. Learn more