കാതിക്കുടം; സാംസ്‌കാരിക കേരളം പ്രതിഷേധിക്കുന്നു
India
കാതിക്കുടം; സാംസ്‌കാരിക കേരളം പ്രതിഷേധിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd July 2013, 9:04 pm

[]തൃശ്ശൂര്‍: തൃശ്ശൂരില്‍ കാതിക്കുടത്ത് നിറ്റ ജലാറ്റിന്‍ കമ്പനിയുടെ മലിനീകരണത്തിനെതിരെ സമാധാനപരവും അഹിംസാത്മകവുമായി സമരം നടത്തിക്കൊണ്ടിരിക്കുന്ന നാട്ടുകാര്‍ക്കെതിരെ ഇന്നലെ പോലീസ്് നടത്തിയ കടന്നാക്രമണത്തില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു.

ജില്ലാ കലക്ടര്‍ ഒത്തുതീര്‍പ്പ് സംഭാഷണത്തിനിടയില്‍ ആവശ്യപ്പെട്ട സമയം അനുവദിച്ചു കൊണ്ട് സമരം തുടരുകയായിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാരെ അവരുടെ വീടുകളില്‍ അക്രമിച്ചു കയറി മര്‍ദ്ദിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും കൂടിയാണ് പോലീസ് ചെയ്തത്.[]

അമ്പതിലേറെ പേര്‍ അങ്കമാലിയിലെയും ചാലക്കുടിയിലേയും ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുള്ളതായി അറിയുന്നു. ജനാധിപത്യപരമായ സമരങ്ങളെ ഇവ്വിധമാണ് നേരിടുന്നതെങ്കില്‍ ജനാധിപത്യേതരമായ മാര്‍ഗ്ഗങ്ങത്മളിലേക്ക് ജനകീയ സമരങ്ങളെ തള്ളിവിടുകയാകും ഫലത്തില്‍ സംഭവിക്കുക?

അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് മാറ്റി നിര്‍ത്തിയിട്ട് വേണം സംഭവത്തെ കുറിച്ച് അന്വേഷണം നടത്താനും സംഭാഷണം പുനരാരംഭിക്കാനും ജനാധിപത്യത്തില്‍ വിയോജിപ്പിനും അവകാശങ്ങളും ആവശ്യങ്ങളും ഉന്നയിക്കുന്നതിനും ഇടമുണ്ട്.

ഈ ഇടം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്ന ജനകീയ മുന്‍കൈകളെ ജനാധിപത്യപരമായി അഭിമുഖീകരിക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാറിനോടും പൊതുസമൂഹത്തിനോടും ആവശ്യപ്പെടുന്നു. മുത്തങ്ങയില്‍ ആദിവാസി പ്രക്ഷോഭത്തെ നേരിട്ട രീതി ആവര്‍ത്തിക്കാന്‍ ഇടവരരുതെന്ന് ഞങ്ങള്‍ താക്കീത് ചെയ്യുന്നു.

എസ്.പി ഉദയകുമാര്‍, പ്രഫുല്‍ ബിദ്വായ്, ബി.ആര്‍.പി ഭാസ്‌ക്കര്‍, ഡോ. എം. ഗംഗാധരന്‍, ആറ്റൂര്‍ രവിവര്‍മ്മ, സുഗത കുമാരി, ആനന്ദ്, ചാരുനിവേദിത, കെ.പി കുമാരന്‍, ലെനിന്‍ രാജേന്ദ്രന്‍,  ടി.വി ചന്ദ്രന്‍, സാറാ ജോസഫ്, കെ. അജിത, കെ.ആര്‍ മോഹനന്‍, പി. സുരേന്ദ്രന്‍, ഡോ.കദീജ മുംതാസ്, ഒ അബ്ദു റഹിമാന്‍, പ്രകാശ് ബാരെ, ഡോ. എ.കെ ജയശ്രീ, എം.എ റഹ്മാന്‍, പ്രൊഫ. പി.ഗീത, സി.ആര്‍ നീലകണ്ഠന്‍, കല്‍പ്പറ്റ നാരായണന്‍, യു.കെ. കുമാരന്‍, ഡോ എസ് ശാന്തി, മാഗ്ലിന്‍ പീറ്റര്‍, സിവിക് ചന്ദ്രന്‍, ടി പീറ്റര്‍, മ്യൂസ് മേരി, എന്‍ പ്രഭാകരന്‍, അംബികാസുതന്‍ മാങ്ങാട്, സി.എഫ് ജോര്‍ജ്ജ്, എ.പി കുഞ്ഞാമു, ഷേയ്ഖ് മുഹമ്മദ് കാരക്കുന്ന്, കെ.പി.ൃ ശശി, ഡോ. ജെ.ദേവിക, കെ.ആര്‍ മീര, രേഖ രാജ്, ഡോ. എ അച്ചുതന്‍, പ്രൊഫ. ശോഭീന്ദ്രന്‍,  അനിവര്‍ അരവിന്ദ്, സുരേഷ് എളമന്‍, സീന പനോളി, റാഫി മുഹമ്മദ്, അന്‍വര്‍ അലി, കെ.കെ ബാബുരാജ്, പി ബാബുരാജ്, വിജയരാഘവന്‍ ചേലിയ, ഡോ അജയ് ശേഖര്‍, ഡോ. എ ലത, മുഹമ്മദ് വേളം, വി.എം ഗിരിജ, എന്‍.എ നസീര്‍, ബി. അജിത് കുമാര്‍, കമാല്‍ മുഹമ്മദ്, ഗിരിജ പാതേക്കര, കെ.കെ സുരേന്ദ്രന്‍, എസ് അനിത, എം.ആര്‍ രേണുകുമാര്‍, പി.എസ് രാധാകൃഷ്ണന്‍, എന്‍ ശ്രീജിത്ത്, മുസ്തഫ ദേശമംഗലം, ബൈജു മേരിക്കുന്ന്, സനീഷ് പനങ്ങാട്, ഡോ ജ്യോതികൃഷ്ണന്‍, ടി.കെ രാജീവ് കുമാര്‍, വി.എം ദേവദാസ്, ഗോപാല്‍ മേനോന്‍, വി.വി അജയകുമാര്‍, കെ.എച്ച് ഹുസൈന്‍, കെ.ജി ജഗദീശന്‍, ദീപ വി ഗോപിനാഥ്, അരുണ്‍ കുമാര്‍.