ഈ വിഷയത്തില്‍ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും പുലര്‍ത്തുന്ന നിശബ്ദതയെയും നാം ഗൗരവമായി കാണണം. ഇക്കാര്യത്തെ വക്രീകരിച്ചും വര്‍ഗീയവല്‍ക്കരിച്ചും വഴിതെറ്റിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മാതാ അമൃതാനന്ദമയിക്കെതിരേ വാര്‍ത്ത പ്രസിദ്ധീകരിച്ച ചില മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായി.ഗെയില്‍ ഗെയ്ല്‍ ട്രെഡ്‌വെലിന്റെ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് കൈരളി ടിവിക്ക് മഠം അധികൃതര്‍ വക്കീല്‍ നോട്ടീസ് അയച്ചു.
[share]
[]തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെലിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത് തടയാന്‍ ശ്രമം നടക്കുന്നുവെന്നും അത് പ്രതിഷേധാര്‍ഹമാണെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍. ഇതിനായി ആസൂത്രിതനീക്കം നടക്കുന്നതായും ഒ.എന്‍.വി കുറുപ്പ്, സക്കറിയ, ബി.ആര്‍.പി ഭാസ്‌കര്‍, ശശികുമാര്‍, സ്വാമി സന്ദീപാനന്ദഗിരി എന്നിവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തില്‍ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും പുലര്‍ത്തുന്ന നിശബ്ദതയെയും നാം ഗൗരവമായി കാണണം. ഇക്കാര്യത്തെ വക്രീകരിച്ചും വര്‍ഗീയവല്‍ക്കരിച്ചും വഴിതെറ്റിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മാതാ അമൃതാനന്ദമയിക്കെതിരേ വാര്‍ത്ത പ്രസിദ്ധീകരിച്ച ചില മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായി. ഗെയ്ല്‍ ട്രെഡ്‌വെലിന്റെ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് കൈരളി ടിവിക്ക് മഠം അധികൃതര്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഇത്തരം നീക്കങ്ങള്‍ ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
മത, ഭൗതിക ഭേദമെന്യേ ഏത് മേഖലയിലെയും പ്രസ്ഥാനങ്ങളും പൊതുസ്ഥാപനങ്ങളും ജനകീയ പരിശോധനയ്ക്ക് വിധേയമായി സുതാര്യമായാണ് പ്രവര്‍ത്തിക്കേണ്ടത്. കേരളത്തേക്കാള്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍പോലും ആത്മീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ ഇത്തരം പരിശോധനയ്ക്ക് വിധേയരാവുന്നുണ്ട്. ഇവിടെത്തന്നെ മറ്റു മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം പരിശോധനകള്‍ നടന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
മഠത്തിനെതിരെയുള്ള ആരോപണങ്ങള്‍ സംബന്ധിച്ച സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്നും പ്രസ്താവന വ്യക്തമാക്കുന്നു.