ചെന്നൈ: മാനഭംഗക്കേസില്‍ ഒത്തു തീര്‍പ്പാവാമെന്ന് മദ്രാസ് ഹൈക്കോടതി വിവാദം നിര്‍ദേശം പുറപ്പെടുവിച്ച കേസിലെ ഇരയായ പെണ്‍കുട്ടി തന്നെ മാനഭംഗപ്പെടുത്തിയെ ആളെ വിവാഹം കഴിച്ചു. തന്റെ കുട്ടിയുടെ ഭാവിക്കായാണ് പീഡിപ്പിച്ച വ്യക്തിയെ വിവാഹം ചെയ്തതെന്ന് പെണ്‍കുട്ടി പറഞ്ഞു. നല്‍കിയ പരാതി പിന്‍വലിക്കുകയാണെന്നും പെണ്‍കുട്ടി അറിയിച്ചു.
തമിഴ്‌നാടിലെ ഗൂഡല്ലൂര്‍ സ്വദേശിയായ യുവതി കോടതിയുടെ നിര്‍ദേശത്തെ നേരത്തെ ചോദ്യം ചെയ്തിരുന്നു. 2008ല്‍ 15ാം വയസിലാണ് യുവതി ബലാത്സംഗത്തിനിരയായത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിക്ക് ഇപ്പോള്‍ ആറുവയസായ കുട്ടിയുണ്ട്.
ഏഴുവര്‍ഷത്തേക്ക് ശിക്ഷിച്ചതിനെതിരെ പ്രതി നല്‍കിയ അപ്പീലിലാണ് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവദാസ് പെണ്‍കുട്ടിയോട് പ്രതിയുമായി സംസാരിക്കണമെന്നും വിവാഹത്തിനുള്ള സാധ്യത ആരായണമെന്നും നിര്‍ദേശിച്ചിരുന്നത്.
ഹൈക്കോടതിയുടെ നിര്‍ദേശം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. കോടതിയുടെ നിര്‍ദേശത്തെ സുപ്രീം കോടതിയും വിമര്‍ശിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും വിധി ഹിമാലയന്‍ അബദ്ധമാണെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ വിവാദ നിര്‍ദേശം മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചിരുന്നു.