ഔദ്യോഗിക രേഖകളില്‍ ചെയെ ഔദ്യോഗിക പേരായ കമാന്‍ഡര്‍ ഏണസ്റ്റോ ഡി ലാ സെര്‍ന എന്നായിരുന്നു സൂചിപ്പിച്ചിരുന്നത്. അതുകൊണ്ടാണ് ചെഗുവേരയുടെ ഫോട്ടോഗ്രാഫുകള്‍ തിരഞ്ഞുപിടിക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് കുറച്ച് കാലങ്ങള്‍ക്കു ശേഷമാണ് ലോകജനതയ്ക്ക് മുന്നില്‍ അദ്ദേഹം ചെഗുവേര എന്നറിയിപ്പെടാന്‍ തുടങ്ങിയത്.
ക്യൂബന്‍ വിപ്ലവകാരി ചെഗുവേരയുടെ 1959ലെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് കൂടുതലറിയാന്‍ 2007ല്‍ ഹിന്ദി പത്രം ജന്‍സത്തയുടെ എഡിറ്റര്‍ താന്‍വിക്ക് ആകാംഷ തോന്നി. ടി-ഷര്‍ട്ടുകളില്‍ വരെ ബിംബമായി മാറിയ ചെയുടെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് എന്തുകൊണ്ട് അധികമാര്‍ക്കും അറിയില്ല? റഷ്യന്‍ കമ്മ്യൂണിസത്തിന് എതിരായ ചെയുടെ പരാമര്‍ശം കാരണം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ മനപൂര്‍വ്വം അദ്ദേഹത്തെ മറന്നതാകാമെന്നാണ് താന്‍വിയുടെ നിഗമനം.
ഇതിനെക്കുറിച്ച് കൂടുതലറിയാന്‍ താന്‍വിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം സഹപ്രവര്‍ത്തകരിലൊരാളെ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഫോട്ടോ വിഭാഗത്തിലേക്ക് അയച്ചു. എന്നാല്‍ അവിടുത്തെ അധികൃതര്‍ പറഞ്ഞത് ചെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ലെന്നാണ്. സന്ദര്‍ശിച്ചിരുന്നെങ്കില്‍ ഡിപ്ലോമാറ്റിക് ഗ്യാലറിയില്‍ അതിന്റെ ഫോട്ടോഗ്രാഫുകള്‍ പ്രദര്‍ശിപ്പിക്കുമായിരുന്നെന്നും അവര്‍ പറഞ്ഞു. ചെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു എന്നതിന് താന്‍വി തെളിവ് നല്‍കിയപ്പോള്‍ അവര്‍ വളരെ നേരത്തെ തിരച്ചിലിനൊടുവില്‍ 14 ഫോട്ടോഗ്രാഫുകള്‍ കണ്ടെടുത്തു.
ഔദ്യോഗിക രേഖകളില്‍ ചെയെ ഔദ്യോഗിക പേരായ കമാന്‍ഡര്‍ ഏണസ്റ്റോ ഡി ലാ സെര്‍ന എന്നായിരുന്നു സൂചിപ്പിച്ചിരുന്നത്. അതുകൊണ്ടാണ് ചെഗുവേരയുടെ ഫോട്ടോഗ്രാഫുകള്‍ തിരഞ്ഞുപിടിക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് കുറച്ച് കാലങ്ങള്‍ക്കു ശേഷമാണ് ലോകജനതയ്ക്ക് മുന്നില്‍ അദ്ദേഹം ചെഗുവേര എന്നറിയിപ്പെടാന്‍ തുടങ്ങിയത്.
ജന്‍സത്തയില്‍ ഈ ഫോട്ടോഗ്രാഫുകള്‍ ആദ്യം പ്രസിദ്ധീകരിച്ച സമയത്ത് അധികമാരും ഇത് വിശ്വസിച്ചില്ല. അതുകൊണ്ട് ചെയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ അറിയാനായി അദ്ദേഹം ക്യൂബ സന്ദര്‍ശിച്ചു. മറ്റ് പല കാര്യങ്ങളുടെയും കൂട്ടത്തില്‍ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച ചെ എഴുതിയ കുറിപ്പും നെഹ്‌റു നല്‍കിയ ഉപഹാരവും, ചെയെടുത്ത കല്‍ക്കത്തയുടെ മൂന്ന് ചിത്രങ്ങളും കിട്ടി.
ഓള്‍ ഇന്ത്യാ റേഡിയോയ്ക്ക് വേണ്ടി ചെയെ ഇന്റര്‍വ്യൂ ചെയ്ത മലയാളിയായ കെ.പി ഭാനുമതിയെ കണ്ടെത്തുന്നതിലും താന്‍വി വിജയിച്ചു. ഇന്റര്‍വ്യൂവിന്റെ പശ്ചാത്തലത്തില്‍ ഭാനുമതി എഴുതിയ ആര്‍ക്കിള്‍ അവര്‍ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. ഇന്റര്‍വ്യൂ സമയത്ത് എടുത്ത ചില ഫോട്ടോഗ്രാഫുകളും അവര്‍ അദ്ദേഹത്തിന് നല്‍കി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ആര്‍ക്കെയ്‌വില്‍ നിന്നും ചില ഫോട്ടോഗ്രാഫുകളും റിപ്പോര്‍ട്ടുകളും താന്‍വി കണ്ടെടുത്തു.
താന്‍വി കണ്ടെടുത്ത ആ അമൂല്യ ഫോട്ടോഗ്രാഫുകളിതാ….
1. തീന്‍ മൂര്‍ത്തി ഭവനില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ചെഗുവേരയെ സ്വീകരിക്കുന്നു. (1959 ജൂലൈ 1)
ഫോട്ടോ എടുത്തത്: കുന്ദന്‍ ലാല്‍, ഫോട്ടോ ഡിവിഷന്‍, ഭാരത് സര്‍ക്കാര്‍
2. ചെഗുവേര പ്രതിരോധമന്ത്രി വി.കെ കൃഷ്ണമേനോനെ കാണുന്നു. (1959 ജൂലൈ 3)
ഫോട്ടോ ഡിവിഷന്‍, ഭാരത് സര്‍ക്കാര്‍
5. വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ചെയ്ക്ക് ഇന്ത്യന്‍ തേയിലയും കാപ്പിയും നല്‍കുന്നു.
6. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ശാലയില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ചെയെ പരിശോധിക്കുന്നു.
7. ദല്‍ഹിയിലെ പിലാന ബ്ലോക്കില്‍ കമ്മ്യൂണിറ്റി പ്രോജക്ട് ഏരിയയില്‍ ക്യൂബന്‍ സംഘം സന്ദര്‍ശിച്ച സമയത്ത് ഗാന്ധി തൊപ്പി ധരിച്ച ഗ്രാമീണന്‍ അദ്ദേഹത്തെ ഹാരമണിയിക്കുന്നു.
ഫോട്ടോ ഡിവിഷന്‍, ഭാരത് സര്‍ക്കാര്‍
9. ചെയും സഹപ്രവര്‍ത്തകരും പാലം എയര്‍പോര്‍ട്ടിലെത്തുന്നു. ടര്‍ബന്‍ ധരിച്ചിരിക്കുന്നത് ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോകോള്‍ ഡി.എസ് ഖോല്‍സ. അദ്ദേഹമാണ് ചെയെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചത്. (1959 ജൂണ്‍ 30)
ഫോട്ടോ ഡിവിഷന്‍, ഭാരത് സര്‍ക്കാര്‍.
10. ക്യൂബന്‍ സംഘം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ഒരുപെട്ടി ചുരുട്ട് സമ്മാനമായി നല്‍കിയപ്പോള്‍. (1959 ജൂലൈ 1)
ഫോട്ടോ ഡിവിഷന്‍, ഭാരത് സര്‍ക്കാര്‍.
11. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എസ്.കെ ഡെ ദല്‍ഹിയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ ചെഗുവേരയെ സ്വീകരിക്കുന്നു. (1959 ജൂലൈ 3)
ഫോട്ടോ ഡിവിഷന്‍, ഭാരത് സര്‍ക്കാര്‍.
12. വാണിജ്യമന്ത്രി നിത്യാനന്ദ കനൂന്‍ഗോയുടെ ഓഫീസില്‍ ചെഗുവേരയും ക്യൂബന്‍ സംഘവും. (1959 ജൂലൈ 1)
ഫോട്ടോ ഡിവിഷന്‍, ഭാരത് സര്‍ക്കാര്‍.
13. ഫോട്ടോ ഡിവിഷന്‍ ഫോട്ടോഗ്രാഫര്‍ കുന്ദന്‍ ലാല്‍ എടുത്ത ചെയുടെ ചിത്രം.
14. ദല്‍ഹിയിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഗോതമ്പ് പരിശോധിക്കുന്നു.
15. കേന്ദ്ര ഭക്ഷ്യ-കാര്‍ഷിക വകുപ്പ് മന്ത്രി എ.പി ജെയ്ന്‍ ചെഗുവേരയെ സ്വീകരിക്കുന്നു. (1959 ജൂലൈ 4)
ഫോട്ടോ ഡിവിഷന്‍, ഭാരത് സര്‍ക്കാര്‍.
16. ന്യൂദല്‍ഹിയിലെ ഓഖ്‌ല ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ കടച്ചില്‍ യന്ത്രം ചെഗുവേര പരിശോധിക്കുന്നു. (1959 ജൂലൈ 1)
ഫോട്ടോ ഡിവിഷന്‍, ഭാരത് സര്‍ക്കാര്‍.
17. കെ.പി ഭാനുമതി ചെഗുവേരയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.
എസ്.എന്‍ ശര്‍മ്മയെടുത്ത ഫോട്ടോ. കെ.പി ഭാനുവതിയുടെ ശേഖരത്തില്‍ നിന്ന്.
18. കെ.പി ഭാനുമതി ചെഗുവേരയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.
എസ്.എന്‍ ശര്‍മ്മയെടുത്ത ഫോട്ടോ. കെ.പി ഭാനുവതിയുടെ ശേഖരത്തില്‍ നിന്ന്.
19. പുറത്തിറങ്ങിയ ഹിന്ദു സ്ഥാന്‍ ടൈംസ് പത്രത്തിന്റെ ആദ്യ പേജിന്റെ ഭാഗം. (1959 ജൂലൈ 2)
21. നെഹ്‌റു നല്‍കിയ സമ്മാനത്തില്‍ ദുര്‍ഗാദേവിയെ കൊത്തിവെച്ചിരിക്കുന്നു.
ചെഗുവേരയെടുത്ത കല്‍ക്കത്തയുടെ ചിത്രങ്ങള്‍.
ചെഗുവേരയുടെ സെല്‍ഫ് പോര്‍ട്രെയ്റ്റ് എന്ന പുസ്തകത്തില്‍ നിന്ന്.
ഫോട്ടോയ്ക്കും റിപ്പോര്‍ട്ടിനും കടപ്പാട്: സ്‌ക്രോള്‍.ഇന്‍