ന്യൂദല്‍ഹി: ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നെന്ന വ്യാജ ആരോപണം ഉന്നയിച്ചുകൊണ്ട് ക്യൂബയെ കരിമ്പട്ടികയില്‍പ്പെടുത്തിയ അമേരിക്കയുടെ നടപടി അവസാനിപ്പിക്കണമെന്ന് ക്യൂബന്‍ ഐക്യദാർഢ്യ സമിതി സംഘടിപ്പിച്ച മൊന്‍കാദ വാര്‍ഷിക സമ്മേളനം.
ന്യൂദല്‍ഹി: ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നെന്ന വ്യാജ ആരോപണം ഉന്നയിച്ചുകൊണ്ട് ക്യൂബയെ കരിമ്പട്ടികയില്‍പ്പെടുത്തിയ അമേരിക്കയുടെ നടപടി അവസാനിപ്പിക്കണമെന്ന് ക്യൂബന്‍ ഐക്യദാർഢ്യ സമിതി സംഘടിപ്പിച്ച മൊന്‍കാദ വാര്‍ഷിക സമ്മേളനം.
മൊന്‍കാദ ദിനത്തിന്റെ 71ാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ചേര്‍ന്ന സമ്മേളനത്തിലാണ് അമേരിക്കയുടെ നടപടി അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ശക്തമാക്കണമെന്ന് ആവശ്യം ഉന്നയിച്ചത്.
ഗൂഢാലോചനയുടെ ഭാഗമായാണ് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ കാലത്ത് ക്യൂബയെ ഇത്തരത്തില്‍ ഒരു പട്ടികയില്‍ ഉള്‍പ്പെടുത്തിയത് എന്നാണ് സമ്മേളനത്തില്‍ ഇക്വഡോര്‍ മുന്‍ വിദേശകാര്യ മന്ത്രി ഗ്വുലാമി ലോങ്ങ് പറഞ്ഞത്. ദീര്‍ഘകാല ഉപരോധം അവസാനിപ്പിക്കാനായി അനുരഞ്ജന ചര്‍ച്ച നടക്കുകയാണ് ഇത് അട്ടിമറിച്ച് കൂടുതല്‍ ഹീനമായ ഒറ്റപ്പെടുത്തലിനുള്ള പദ്ധതി നടപ്പിലാക്കിയതെന്നും മുന്‍ ഇക്വഡോര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടി വാദിക്കുന്ന എല്ലാവരും ക്യൂബക്ക് ഒപ്പം നിലകൊള്ളണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അഭിപ്രായപ്പെട്ടു. എത്ര ആക്രമണങ്ങള്‍ നേരിട്ടാലും സോഷ്യലിസ്റ്റ് പാതയില്‍ നിന്ന് ക്യൂബ പിന്മാറില്ലെന്നാണ് ക്യൂബന്‍ എംബസിയിലെ സ്ഥാനപതിയുടെ ചുമതലക്കാരനായ എയ്ഞ്ചല്‍ അബ്ദുള്ള പറഞ്ഞത്.
സി.പി.ഐ ദേശീയ സെക്രട്ടറിയറ്റമായ ഗം പല്ലബ് സെന്‍ഗുപ്ത, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ട റിജി ദേവരാജന്‍, സി.പി.ഐ എം.എല്‍ കേന്ദ്ര കമ്മിറ്റിയംഗം രാജീവ് ദിമാരി, ദേബ്‌റോയ്, പ്രൊഫ. സോണിയ ഗുപ്ത, അരുണ്‍കുമാര്‍, അഡ്വ. കെ.ആര്‍ സുഭാഷ് ചന്ദ്രന്‍ എന്നിവരും സമ്മേളനത്തില്‍ സംസാരിച്ചു.
Content Highlight: Cuba should Be Removed from the US blacklisted, Cuba United Nations Committee