| Sunday, 30th May 2021, 5:55 pm

തന്റെ ഫേസ്ബുക്ക് പേജ് കാണാന്‍ കഴിയുന്നില്ലെന്ന് ആദ്യം പോസ്റ്റ്; എഫ്.ബിയില്‍ നിന്ന് മറുപടി കിട്ടിയതിനാല്‍ പോസ്റ്റ് പിന്‍വലിക്കുന്നതായി സന്തോഷ് കീഴാറ്റൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: താന്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് പേജ് കാണാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍. പേജ് നഷ്ടപ്പെട്ടതുമായ തന്റെ പരാതിയില്‍ ഫേസ്ബുക്കില്‍ നിന്നും വ്യക്തമായ മറുപടി കിട്ടിയതു കാരണം പോസ്റ്റ് പിന്‍വലിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ഒരു രാജ്യദ്രോഹ കുറ്റവും ഞാന്‍ ചെയ്തിട്ടില്ല. എന്നിട്ടും എന്തിനാണ് എന്റെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചതെന്ന് മനസ്സിലാകുന്നില്ല. പേജ് തിരിച്ചുകിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ പറഞ്ഞുതരണം. എന്നായിരുന്നു അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, എന്തെങ്കിലും സാങ്കേതിക പ്രശ്‌നം ആണോ എന്ന് നോക്കാം. തല്‍ക്കാലം വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക എന്നും പോസ്റ്റ് ചെയ്ത് കുറച്ച് സമയത്തിന് ശേഷം അദ്ദേഹം കമന്റ് ചെയ്തിരുന്നു.

നേരത്തെ ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ സന്തോഷ് കീഴാറ്റൂര്‍ ഇട്ട കമന്റ് വലിയ വിവാദമായിരുന്നു.
പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണവും സന്തോഷിനെതിരെ ഉണ്ടായിരുന്നു.

ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്നുകൊണ്ട് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച പോസ്റ്റിനായിരുന്നു കീഴാറ്റൂരിന്റെ കമന്റ്. ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ കമനന്റ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി

CONTENT HIGHLIGHTS : Actor Santosh Keezhatoor withdraws post after being told he can’t see the Facebook page he uses

We use cookies to give you the best possible experience. Learn more