കുണ്ഡലി ഭാഗ്യ എന്ന ടെലിവിഷന്‍ സീരീയലിലെ സൃഷ്ടി എന്ന കഥാപാത്രത്തിലൂടെയാണ് അഞ്ജും ഫക്കീഹ് ശ്രദ്ധേയയാവുന്നത്. അഭിനയ രംഗത്തേക്കുള്ള തന്റെ വരവിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് അഞ്ജും ഫക്കീഹ് വെളിപ്പെടുത്തി.രത്‌നഗിരിയിലെ പരമ്പാഗത മുസ്‌ലിം കുടുംബത്തിലാണ് അഞ്ജും ഫക്കീഹ് ജനിച്ചത്.
എന്റെ കുടുംബം വളരെ നിയന്ത്രണങ്ങള്‍ നിറഞ്ഞതും യാഥാസ്തികവുമായിരുന്നു. ടി.വി കാണുന്നത് വലിയ തെറ്റായാണ് കുടുംബം കണ്ടിരുന്നത്. അവസാനം വളരെ നിര്‍ബന്ധം പിടിച്ചപ്പോള്‍ എന്റെ പിതാവ് ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ടി.വി വാങ്ങി. അതിനാല്‍ എന്റെ മുത്തച്ഛന്‍ രണ്ടു വര്‍ഷത്തോളം വീട്ടിലേക്ക് വന്നതേയില്ല- അഞ്ജും ഫക്കീഹ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2009ല്‍ പഠനം നിര്‍ത്തുകയാണെന്നും മോഡലിംഗിന് ശ്രമിക്കുകയാണെന്നും ഉള്ള എന്റെ തീരുമാനം ഞാന്‍ അറിയിച്ചു. അവര്‍ ആകെ അസ്വസ്ഥരായി. ഏതാണ്ട് ഒരു ഭൂകമ്പം നടന്നത് പോലെയായിരുന്നു. മോഡലിംഗിന് പോവാനാണ് തീരുമാനമെങ്കില്‍ വീട് വിട്ട് പോവണമെന്നായിരുന്നു അവരുടെ ആവശ്യം. ഞാനെന്‍രെ ബുര്‍ഖ ഉപേക്ഷിക്കുകയും എന്റെ ബാഗ് തയ്യാറാക്കുകയും വീട് വിട്ടിറങ്ങുകയും ചെയ്തു.- അഞ്ജും ഫക്കീഹ് വീട് വിടാനുള്ള തീരുമാനമെടുത്തതിനെ കുറിച്ച് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ഇപ്പോള്‍ കുടുംബം തന്റെ ജോലിയെ കുറിച്ച് മനസ്സിലാക്കിയെന്ന് അഞ്ജും ഫക്കീഹ് പറഞ്ഞു. എന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ അവര്‍ സന്തോഷിക്കുന്നു. സല്‍വാര്‍ കമ്മീസില്‍ എന്നെ ടി.വിയില്‍ കാണുമ്പോള്‍ അവര്‍ സന്തോഷത്തിലാണ്- അഞ്ജും ഫക്കീഹ് ചിരിച്ചു കൊണ്ട് പറഞ്ഞു.