നാദാപുരം: നാദാപുരം ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ മാഗസിന് വിലക്കേര്‍പ്പെടുത്തിയ അധികൃതരുടെ നടപടിയില്‍ വിമര്‍ശവുമായി വി.ടി ബല്‍റാം എം.എല്‍.എ.
നാദാപുരം ഗവണ്‍മന്റ് കോളേജ് മാഗസിനിലെ പല ലേഖനങ്ങളും സൃഷ്ടികളും സംഘ് പരിവാറിനെതിരെയുള്ളതും ഫാഷിസ്റ്റ് വിരുദ്ധവുമാണെന്ന കാരണം പറഞ്ഞ് പ്രിന്‍സിപ്പലും ചില അധ്യാപകരും ചേര്‍ന്ന് കത്രിക വെക്കുകയാണെന്നും വെട്ടിമാറ്റാനും പൂര്‍ണ്ണമായും ഒഴിവാക്കാനും നിര്‍ദ്ദേശിക്കപ്പെട്ടവയില്‍ മാഗസിന്‍ സമിതി താനുമായി നടത്തിയ ഒരു അഭിമുഖവും ഉണ്ടെന്നും വി.ടി ബല്‍റാം പറയുന്നു. അതിവിടെ പ്രസിദ്ധീകരിക്കുകയാണെന്ന് പറഞ്ഞ് മാഗസിനിലെ അഭിമുഖവും വി.ടി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
Dont Miss നോര്‍ക്ക് റൂട്ട്‌സ് കമ്പനിക്ക് കേരളത്തില്‍ വിലക്ക്; വീക്ഷണം പത്രത്തിന്റെ അംഗീകാരവും റദ്ദാക്കി; യൂസഫലിയേയും ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും അയോഗ്യരാക്കി
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ ഒരു കോളേജിലാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരായ ഈ കടന്നുകയറ്റം ഉണ്ടാകുന്നതെന്നത് അങ്ങേയറ്റം ആശങ്കാ ജനകമാണെന്നും “സംഘികള്‍ക്ക് വഴിമരുന്ന് ഇട്ടുകൊടുക്കരുത്” എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടായിരിക്കുന്ന ഘട്ടത്തില്‍ ഇത് അപ്രതീക്ഷിതമല്ലെന്നും വി.ടി പറയുന്നു.
വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ ശരിയായ നിലപാട് സ്വീകരിച്ച് ഇടപെടുമോ ഇല്ലയോ എന്ന് കാത്തിരിക്കുന്നെന്നും വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നാദാപുരം ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ പ്രഥമ വാര്‍ഷിക മാഗസിനായ “ഇമിരിച്ചല് ചൂടാന്തിരി പൊയച്ചല് ” എന്ന മാഗസിനാണ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ബീഫ് വിഷയത്തിലെ അടക്കമുള്ള സൃഷ്ടികള്‍ മാഗസിനില്‍ നിന്നും ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
Also Read ഹാദിയയെ മതംമാറ്റിയത് ഹോമിയോ മരുന്ന് കൊടുത്ത്; മുസ്‌ലീം ലീഗിന്റെ പങ്ക് അന്വേഷിക്കണമെന്നും ശശികല
കവര്‍ പേജിലെ പശുവിന്റെ ചിത്രം ഒഴിവാക്കണമെന്നായിരുന്നു അവര്‍ ആദ്യം പറഞ്ഞത്. ആമുഖത്തിലെ “ബീഫ് ” മാറ്റണം, ” ദളിതന്‍ ” എന്ന് ഉപയോഗിക്കരുത്. പാകിസ്ഥാനെ” കുറിച്ച് മിണ്ടരുത് “കവിതയിലെ ” സോഷ്യലിസ്റ്റ്” പ്രയോഗം വെട്ടിമാറ്റണം, ദൈവങ്ങളെ” കുറിച്ച് പറയരുത്
രക്തസാക്ഷികളെ” ഓര്‍ക്കരുത്, പശുകൊലപാതകങ്ങള്‍ക്കെതിരെയുള്ള ലേഖനം പാടെ ഒഴിവാക്കണം, ഫാസിസ്റ്റ് വിരുദ്ധ ചോദ്യങ്ങളുള്ളതിനാല്‍ അഭിമുഖം ഉള്‍പെടുത്തരുത് തുടങ്ങിയ ആവശ്യങ്ങളാണ് കോളേജ് അധികൃതര്‍ മുന്നോട്ടുവെച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
തങ്ങള്‍ വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ അവരുടെ ” ഔദാര്യത്തില്‍ ” ചിലതൊക്കെ ഒഴിവാക്കി തന്നു. പശുവിന്റെ ആള്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും അതോണ്ട് ഇതൊക്കെ വച്ച് മാഗസിനിറക്കിയാല്‍ കലാപമുണ്ടാവും എന്നൊക്കെയാണ് ഇപ്പോള്‍ അവര്‍ പറയുന്നത്.
പരിസര പ്രദേശത്തുളള സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളിലെ രാഷ്ട്രീയ മൂല്യമില്ലാത്ത മാഗസിനുകളെ മാതൃകയാക്കാനാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരുന്നു.