പൂനെ: ട്വിറ്ററില്‍ സച്ചിന്റെയും സുരേഷ് റൈനയു ചിത്രം പങ്കുവെച്ച ചെന്നൈ സൂപ്പര്‍ കിംങ്‌സ പുലിവാല് പിടിച്ചു. സുരേഷ് റെയ്നയും സച്ചിന്‍ തെണ്ടുല്‍ക്കറും ഗ്രൗണ്ടില്‍ നിന്ന് കയറി വരുന്ന ചിത്രമാണ് ചെന്നൈ ടീമിന്റെ ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്തത്. പൂനെ എം.സി.എ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ വിജയിച്ച ശേഷമെടുത്ത ചിത്രമായിരുന്നു ഇത്. എന്നാല്‍ ഈ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ് ആരാധകരെ ചൊടിപ്പിച്ചത്. (രമേശ് ആന്‍ഡ് സുരേഷ്) എന്നാണ് ചിത്രത്തിനു ക്യാപ്ഷന്‍ നല്‍കിയിരുന്നത്.
രമേശ് എന്നത് സച്ചിന്റെ അച്ഛന്റെ പേരാണെന്നും ക്രിക്കറ്റ് ഇതിഹാസത്തെ എന്തിനാണിങ്ങനെ പരിഹസിക്കുന്നത് എന്നുമായിരുന്നു ആരാധകര്‍ ചോദിക്കുന്നു. സച്ചിന്റെ പിതാവ് രമേശ് ടെന്‍ഡുല്‍ക്കര്‍ സച്ചിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും, അതിനാല്‍ അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിലുള്ള നീക്കങ്ങളോട് യോജിക്കാനാകില്ലെന്നുമാണ് ആരാധകരുടെ വാദം.
പോസ്റ്റ് ചെയ്യുന്നതിനു മുന്‍പ് ഒരിക്കലെങ്കിലും നിങ്ങള്‍ ചെയ്യുന്നതെന്താണെന്നു ചിന്തിക്കുക. എന്താണിത്, രമേശ് സച്ചിന്റെ പിതാവാണ്… എങ്ങനെ സാധിക്കുന്നു നിങ്ങള്‍ക്കിത്? ഇതു നേരിട്ടുള്ള വെല്ലുവിളിയും ട്രോളും മാത്രമാണ്. ഒരു ശതമാനം പോലും ഇഷ്ടമായില്ല. തുടങ്ങി രോഷത്തോടെയാണ് ചിത്രത്തോട് രോഷത്തോടെയാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ഈ ട്വീറ്റ് കളഞ്ഞില്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്ത് നീക്കുമെന്ന് ആരാധകര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.
സച്ചിനെ പേരിന്റെ മധ്യഭാഗം രമേശ് എന്നായിരിക്കെ, സ്വകാര്യ ചോക്ലേറ്റ് കമ്പനിയുടെ പരസ്യത്തിലെ കഥാപാത്രങ്ങളുടെ പേരുമായി താരതമ്യം ചെയ്ത് ചിരിപ്പിക്കാനായിരുന്നു ചെന്നൈയുടെ ട്വീറ്റ്.
https://twitter.com/Kulkarni1996/status/991604281038917632