2024 ഐ.പി.എല്ലിലെ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്.
മത്സരത്തില്‍ ഒരു മോശം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ താരം മുകേഷ് ചൗധരി. ഇമ്പാക്ട് പ്ലെയറായി ഇറങ്ങിയ മുകേഷ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 27 റണ്‍സ് ആണ് പിറന്നത്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ ഹൈദരാബാദ് താരം അഭിഷേക് ശര്‍മയാണ് മുകേഷിന്റെ ഓവറില്‍ അടിച്ചുതകര്‍ത്തത്.
ആദ്യപന്ത് തന്നെ അഭിഷേക് ഫോര്‍ നേടുകയായിരുന്നു രണ്ടാം പന്ത് ഡോട്ട് ബോള്‍ ആവുകയും മൂന്നാം പന്തില്‍ ഒരു കൂറ്റന്‍ സിക്‌സ് അഭിഷേക് നേടുകയായിരുന്നു എന്നാല്‍ നാലാം പന്ത് വീണ്ടും ഡോട്ട് ബോള്‍ ആവുകയായിരുന്നു. എന്നാല്‍ പിന്നീട് എറിഞ്ഞ പന്ത് നോബോള്‍ ആവുകയായിരുന്നു. അതില്‍ അഭിഷേക് സിക്‌സ് നേടുകയായിരുന്നു. അഞ്ചാം പന്തിൽ വീണ്ടും സിക്‌സ് നേടുകയും അവസാന പന്ത് ഫോര്‍ നേടി കൊണ്ട് അഭിഷേക് 27 റണ്‍സ് ആ ഓവറില്‍ അടിച്ചെടുക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് ഒരു മോശം നേട്ടം മുകേഷ് ചൗധരിയെ തേടിയെത്തിയത്. ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടു നല്‍കുന്ന അഞ്ചാമത്തെ താരമായി മാറാനാണ് മുകേഷിന് സാധിച്ചത്.
ഐ.പി.എല്ലില്‍ ചെന്നൈക്കായി ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടു നല്‍കിയ താരം, വിട്ടുകൊടുത്ത റണ്‍സ്, എതിരാളികള്‍ എന്നീ ക്രമത്തില്‍
സാം കറന്‍- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-30
ലുങ്കി എന്‍ഗിഡി- രാജസ്ഥാന്‍ റോയല്‍സ്-30
ഡെയ്ന്‍ ബ്രാവോ- മുംബൈ ഇന്ത്യന്‍സ്-29
പീയൂഷ് ചൗള- രാജസ്ഥാന്‍ റോയല്‍സ് -28
മുകേഷ് ചൗധരി- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-27*
മത്സരത്തില്‍ 12 പന്തില്‍ 37 റണ്‍സ് നേടി കൊണ്ടായിരുന്നു അഭിഷേക് ശര്‍മ പുറത്തായത്. നാലു ഫോറുകളും മൂന്ന് സിക്‌സുമാണ് താരം നേടിയത്. ദീപക് ചഹറിന്റെ പന്തില്‍ രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം പവലിയനിലേക്ക് മടങ്ങിയത്.
അതേസമയം 24 പന്തില്‍ 45 റണ്‍സ് നേടിയ ശിവം ദൂബെയാണ് സൂപ്പര്‍ കിങ്സിന്റെ ടോപ് സ്‌കോറര്‍. രണ്ട് ഫോറുകളും നാല് സിക്സുകളും ആണ് ദൂബയുടെ ബാറ്റില്‍ നിന്നും പിറന്നത്. 30 പന്തില്‍ 35 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയും 21 പന്തില്‍ പുറത്താവാതെ 31 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും ചെന്നൈയുടെ ടോട്ടലില്‍ നിര്‍ണായക പങ്കു വഹിച്ചു.
ഹൈദരാബാദ് ബൗളിങ്ങില്‍ നായകന്‍ പാറ്റ് കമ്മിന്‍സ്, ഭുവനേശ്വര്‍ കുമാര്‍, ജയ്ദേവ് ഉനത്ഖട്ട്, ഷഹബാസ് അഹമ്മദ്, നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlight: CSK player Mukesh Choudary create a unwanted record in IPL