ദുബായ്: ഐ.പി.എല്ലിന് ആശങ്കയുയര്‍ത്തി ചെന്നൈ സൂപ്പര്‍കിംഗ്‌സിലെ അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെറ്റ്‌സില്‍ പന്തെറിയുന്നവര്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗബോധ സ്ഥിരീകരിച്ചവരെ ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ആഗസ്റ്റ് 21 നാണ് എം.എസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ദുബായിലെത്തിയത്.
ആറ് ദിവസത്തെ ക്വാറന്റീന് ശേഷം താരങ്ങള്‍ പരിശീലനം തുടങ്ങിയതിന് പിന്നാലെയാണ് അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ടീമംഗങ്ങള്‍ എല്ലാവരേയും ക്വാറന്റീനിലാക്കിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഗം സ്ഥിരീകരിച്ചവര്‍ക്ക് വൈറസ് ബാധയേറ്റത് ചെന്നൈയിലെ പരിശീലന ക്യാംപില്‍ നിന്നാണെന്നാണ് സൂചന.
ചെന്നൈ സൂപ്പര്‍കിംഗ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവും ദുബായിലാണ് ടീമംഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് അബുദാബിയിലാണ് കഴിയുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Chennai Super Kings Staffs Covid IPL 2020