ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ചെന്നൈയുടെ തട്ടകമായചെപ്പോക് സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ ഇന്നിങ്സില്‍ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടാന്‍ സാധിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 18.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നിര്‍ണായകമാണെങ്കിലും ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ ഇതൊന്നും ബാധിച്ചിട്ടില്ല. 2024 സീസണില്‍ 11 പ്രാവശ്വമാണ് ഗെയ്ക്വാദിന് ടോസ് നഷ്ടമായത്. എന്നാല്‍ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ 13 മത്സരങ്ങളില്‍ നിന്ന് ആറ് തോല്‍വിയും ഏഴ് വിജയവും അടക്കം 14 പോയിന്റുമായി ചെന്നൈ മൂന്നാം സ്ഥാനത്താണ്.
എന്നാല്‍ ഈ കാര്യത്തില്‍ ഏറെ പരിതാപകരമായ ടീം മുംബൈ ഇന്ത്യന്‍സാണ്. ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ മുംബൈ പുതിയ സീസണ്‍ ആരംഭിച്ചത് വമ്പന്‍ തോല്‍വികളോടെയാണ്. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കിയത് മുതല്‍ മുംബൈയില്‍ കണ്ടകശനിയുടെ വിളയാട്ടമായിരുന്നു. ഇത് വരെ 13 മത്സരങ്ങളില്‍ നിന്ന് നിന്ന് നാല് വിജയവും ഒമ്പത് തോല്‍വിയും ഏറ്റവാങ്ങി എട്ട് പോയിന്റ് സ്വന്തമാക്കി ഒമ്പതാ സ്ഥാനത്താണ് മുംബൈ.
2024 സീസണില്‍ ഏറ്റവും കൂടുതല്‍ ടോസ് നേടിയത് ഹര്‍ദിക്കാണെന്നിരിക്കെ വമ്പന്‍ തിരിച്ചടികളാണ് ടീമിന് നേരിടേണ്ടി വന്നതും.
ഇതിനോടകം മറ്റൊരു തിരച്ചടിയും മുംബൈയെ തേടിയെത്തിയിരിക്കുകയാണ്. അടുത്ത സീസണില്‍ രോഹിത് ശര്‍മ മുംബൈയില്‍ നിന്നും പിന്‍ വാങ്ങുമെന്നാണ് സൂചന നല്‍കിയിരിക്കുന്നത്.
Content Highlight: CSK Lost Most Tosses In 2024 IPL