|

ഐ.പി.എല്ലില്‍ വീണ്ടും കൊവിഡ്; ചെന്നൈയുടെ ബൗളിംഗ് കോച്ച് ബാലാജിയ്ക്ക് രോഗം സ്ഥിരീകരിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്ലില്‍ വീണ്ടും കൊവിഡ് സ്ഥിരീകരണം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് കോച്ച് ലക്ഷ്മിപതി ബാലാജിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം നിലവില്‍ മറ്റ് ചെന്നൈ താരങ്ങള്‍ക്ക് നെഗറ്റീവാണെന്നും എന്നാല്‍ കൊവിഡ് ലക്ഷണങ്ങള്‍ ആറോ ഏഴോ ദിവസങ്ങള്‍ക്ക് ശേഷമാണ് കാണിക്കുന്നത് എന്നതിനാല്‍ ഡല്‍ഹിയില്‍ മത്സരം തുടരണോ എന്ന് പുനരാലോചിക്കേണ്ടതുണ്ടെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ പറയുന്നു.

മുംബൈയ്‌ക്കെതിരായ ചെന്നൈയുടെ മത്സരം ദല്‍ഹിയില്‍ വെച്ചായിരുന്നു നടന്നത്. മത്സരത്തില്‍ ചെന്നൈയുടെ ഡഗ് ഔട്ടില്‍ മുഴുവന്‍ സമയവും ബാലാജിയുണ്ടായിരുന്നു.

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രണ്ട് കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച കൊല്‍ക്കത്തയും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു.

നൈറ്റ് റൈഡേഴ്സിന്റെ വരുണ്‍ ചക്രവര്‍ത്തിയും മലയാളി താരം സന്ദീപ് വാര്യരുമാണ് കൊവിഡ് പോസിറ്റീവ് ആയത്. ടീമിലെ മറ്റ് താരങ്ങളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CSK bowling coach L Balaji’s testing positive IPL 2021