2023ലെ ഐ.പി.എല്‍ സീസണില്‍ ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടം ചൂടിയിരുന്നു. പേപ്പറില്‍ ഓര്‍ഡിനറി ടീമായിരുന്ന സി.എസ്.കെ മികച്ച ഏഫേര്‍ട്ട് വഴി വിജയിക്കുകയായിരുന്നു. കളിച്ച എല്ലാ ഗ്രൗണ്ടിലും സി.എസ്.കെ ആരാധകരുടെ ആധിപത്യത്തിന് എല്ലാവരും സാക്ഷിയായതായിരുന്നു.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളാണ് സി.എസ്.കെയും, ആര്‍.സി.ബിയും മുംബൈ ഇന്ത്യന്‍സും. ഐ.പി.എല്‍ സീസണില്‍ ഈ ടീമുകളുടെ ആരാധകര്‍ തമ്മിലുള്ള വാക് പോരുകള്‍ നമ്മള്‍ കാണാറുണ്ട്.
2023 പകുതി കഴിയുമ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും പോപ്പുലറായ സ്‌പോര്‍ട്‌സ് ടീമുകളുടെ ലിസ്റ്റ് വന്നിരുന്നു. ഡിപോര്‍ട്ടസും ഫിനാന്‍സസുമാണ് ലിസ്റ്റ് പുറത്തിറക്കിയത്. ആദ്യ അഞ്ചില്‍ രണ്ട് ടീമുകള്‍ മാത്രമെ ക്രിക്കറ്റില്‍ നിന്നും ഇടം നേടിയിട്ടുള്ളു. സി.എസ്.കെയും ആര്‍.സി.ബിയുമാണ് ആ ടീമുകള്‍.
960 മില്യണ്‍ പോപ്പുലാരിറ്റിയുമായി സി.എസ്.കെ മൂന്നാമതും 850 മില്യണ്‍ പോപ്പുലാരിറ്റിയുമായി ആര്‍.സി.ബി നാലാം സ്ഥാനത്തുമാണ്. ലാ ലിഗ വമ്പന്‍മാരായ റയല്‍ മാഡ്രിഡും എഫ്.സി. ബാഴ്‌സലോണയുമാണ് ആദ്യ രണ്ട സ്ഥാനത്ത്. റയലിന് 1.40 ബില്യണ്‍ പോപ്പുലാരിറ്റിയും ബാഴ്‌സലോണക്ക് 1.30 ബില്യണ്‍ ഫോളോവേഴ്‌സുമാണുള്ളത്.
അഞ്ചാമതുള്ളത് പ്രിമിയര്‍ ലീഗ് ജയന്റ്‌സായ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്. 726 മില്യണ്‍ പോപ്പുലാരിറ്റിയുമായി ചുവന്ന ചെകുത്താന്‍മാര്‍ക്കുള്ളത്. ആ ലിസ്റ്റ് മൂന്നും നാലും സ്ഥാനത്തെത്തിയത് സി.എസ്.കെയുടെയും ആര്‍.സി.ബിയുടെയും നേട്ടമാണ് അതോടൊപ്പം ക്രിക്കറ്റിനും അഭിമാനിക്കാവുന്ന കാര്യമാണ്.
ഇന്ത്യന്‍ ടീം കണ്ട എക്കാലത്തെയും വലിയ സൂപ്പര്‍താരങ്ങളായ എം.എസ്. ധോണിയും വിരാട് കോഹ്‌ലിയും ഇരു ടീമുകളിലുമുള്ളതാണ് ഇവരുടെ ഫോളോവേഴ്‌സിന്റെ വര്‍ധനവിലെ പ്രധാന പങ്ക്.
Content Highlight: Csk And Rcb have made into most popular sports teams in Instagram