ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനു വേണ്ടി സി.എസ്.ഐ സഭയുടെ ഇടയലേഖനം
Daily News
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനു വേണ്ടി സി.എസ്.ഐ സഭയുടെ ഇടയലേഖനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st May 2014, 4:08 pm

[] കോട്ടയം: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സി.എസ്.ഐ സഭ. സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ കീഴിലുള്ള പള്ളികളില്‍ ജൂണ്‍ ഒന്നിന് വായിക്കാനായി അയച്ച ഇടയലേഖനത്തിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോടുള്ള ഐക്യദാര്‍ഡ്യം സഭ വീണ്ടും പ്രഖ്യാപിച്ചത്. “ജീവന്റെ നിലനില്‍പിനായി നമുക്ക് ശബ്ദം ഉയര്‍ത്താം” എന്ന തലക്കെട്ടിലാണ് ഇടയലേഖനം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ക്ക് നിഗൂഢ താത്പര്യമുണ്ട്. അവര്‍ക്ക് രാഷ്ട്രീയ പിന്‍ബലം ലഭിച്ചു.റിപ്പോര്‍ട്ട് വരുന്നതിതും മുമ്പുളള പട്ടയം ഉള്‍പ്പടെയുളള പ്രശ്‌നങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. യഥാര്‍ത്തത്തില്‍ കര്‍ഷകര്‍ക്കെതിരായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഒരു വാക്കു പോലുമില്ല.

പശ്ചിമഘട്ട മലനിരകളിലായി 2000ത്തോളം അനധികൃത പാറമടകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകൃതിയെ സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയേ മതിയാകൂവെന്നും അതിന് ഏതറ്റം വരെ പോകാന്‍ തയ്യാറാണെന്നും ഇടയലേഖനം പറയുന്നു.

ഗാഡ്ഗില്‍  കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോര മേഖലയില്‍ നിന്ന് വ്യാപകമായ പ്രതിക്ഷേധം ഉയര്‍ന്നപ്പോഴും സി.എസ്.ഐ സഭ ഗാഡ്ഗില്‍  റിപ്പോര്‍ട്ടിനെ അനുകുലിച്ചിരുന്നു.