തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയെ ദേഹോപദ്രവമേല്‍പ്പിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. തിരുവന്തപുരം പോക്‌സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ആയമാരായിരുന്ന സിന്ധു, മഹേശ്വരി, അജിത എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. നിലവില്‍ ഇവര്‍ റിമാന്റില്‍ കഴിയുകയാണ്.
കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവം അതീവ ഗൗരവമുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള പ്രതികള്‍ ചെയ്തത് അതീവ ഗുരുതരമായ പ്രവര്‍ത്തിയാണെന്നും മാപ്പ് അര്‍ഹിക്കുന്ന കുറ്റമല്ലാത്തതിനാലും പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് പ്രതികള്‍ക്ക് ജാമ്യം തള്ളിയിരിക്കുന്നത്.
കിടക്കയില്‍ മൂത്രം ഒഴിച്ചതിനാണ് ശിശു ക്ഷേമസമിതിയുടെ സംരക്ഷണയിലുള്ള രണ്ടര വയസുകാരി കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പ്പിച്ചത്.മറ്റ് ആയമാര്‍ കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെയായിരുന്നു മുറിവേല്‍പ്പിച്ച വിവരം അറിഞ്ഞത്.
അതിക്രമത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മൂന്ന് ആയമാരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേല്‍പ്പിച്ചത്. മറ്റ് രണ്ടുപേര്‍ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോക്സോ കേസ് ചുമത്തിയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച വിവരം മറച്ചുവെച്ചതിനുമാണ് ആയമാര്‍ക്കെതിരെ കേസെടുത്തത്.
ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിജി.എന്‍. അരുണ്‍ ഗോപി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
Content Highlight: Cruelty in the Child Welfare Committee; The bail application of the accused was rejected