രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 106 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 396 റണ്‍സാണ് അടിച്ചെടുത്തത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 253 റണ്‍സിന് തകരുകയായിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ശുഭ്മന്‍ ഗില്‍ നേടിയ സെഞ്ച്വറിയിലാണ് 255 റണ്‍സിലെത്തിയത്. തുടര്‍ബാറ്റിങ്ങില്‍ ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സിന്റെ വിജയ ലക്ഷ്യംമറികടക്കാനാകാതെ 292 റണ്‍സ് മാത്രം നേടി പരാജയപ്പെടുകയായിരുന്നു ഇംഗ്ലണ്ട്.
ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവിചന്ദ്രന്‍ മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ച വെച്ചത്. രണ്ടാം ടെസ്റ്റില്‍ 18 ഓവര്‍ എറിഞ്ഞ അശ്വിന്‍ രണ്ട് മെയ്ഡന്‍ അക്കടക്കം 72 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റുകള്‍ നേടിയത്. നാല് ഇക്കണോമിയിലാണ് താരം വിക്കറ്റുകള്‍ നേടിയത്.
നിലവില്‍ ടെസ്റ്റ് കരിയറില്‍ താരം 499 വിക്കറ്റുകളാണ് സ്വന്തമാക്കിയിരിക്കുന്നത്.
സ്പിന്‍ മാന്ത്രികന് ഇപ്പോള്‍ തന്റെ ടെസ്റ്റ് കരിയറില്‍ 500 വിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് വന്നുചേരുന്നത്. ഇനി വെറും ഒരു വിക്കറ്റ് കൂടെ സ്വന്തമാക്കിയാല്‍ അശ്വിന് ടെസ്റ്റ് കരിയറില്‍ നിര്‍ണായക നാഴികക്കല്ലിലാണ് എത്തിച്ചേരുക.
കരിയറില്‍ 500 വിക്കറ്റുകള്‍ വീഴ്ത്തുന്നതിന് പുറമേ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ 500 വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാം താരമാകാനുള്ള അവസരം കൂടി അശ്വിനെ കാത്തിരിക്കുകയാണ്.
ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയാണ്. 132 മത്സരങ്ങളിലെ 236 ഇന്നിങ്‌സുകളില്‍ നിന്ന് 619 വിക്കറ്റുകളാണ് ഇതിഹാസം വീഴ്ത്തിയത് നേടിയത്. 2.69 ആണ് താരത്തിന്റെ എക്കണോമി.
2011ല്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അശ്വിന്‍ 134 ഇന്നിങ്ങ്സുകളില്‍ നിന്നും 496 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 2.76 ആണ് താരത്തിന്റെ ഇക്കോണമി.