ന്യൂദല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് റഫാലില്‍ ചര്‍ച്ച നടത്തിയത്.
ഇന്ത്യന്‍ താല്‍പ്പര്യത്തിന് വിരുദ്ധമായി കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് കാണിച്ച് പ്രതിരോധമന്ത്രാലയ സെക്രട്ടറി പ്രതിരോധമന്ത്രിയ്ക്ക് അയച്ച കത്ത് പുറത്തുവന്നു.
ദി ഹിന്ദുവാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്
പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ സ്വന്തം കൈപ്പടയിലാണ് കുറിപ്പ് തയ്യാറാക്കിയത്. ഇത് സംബന്ധിച്ച് 2015 നവംബര്‍ 24 ന് അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തു.
ALSO READ: രണ്ട് മാസം കൊണ്ട് പ്രിയങ്കയില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കരുത്: രാഹുല്‍ഗാന്ധി
ഇതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രാന്‍സുമായി സമാന്തര ചര്‍ച്ച നടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാവുകയാണ്. നിര്‍ണായക തെളിവ് പുറത്തുവന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
അതേസമയം കുറിപ്പ് എഴുതിയതിനെക്കുറിച്ച് ഓര്‍മ്മയില്ലെന്നാണ് മോഹന്‍കുമാറിന്റെ പ്രതികരണം.
WATCH THIS VIDEO: