national news
ജാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; മലയാളി സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ അടക്കം രണ്ടുപേര്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 10, 04:28 pm
Tuesday, 10th December 2019, 9:58 pm

റാഞ്ചി: ജാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനടക്കം രണ്ടുപേര്‍ മരിച്ചു. എറണാകുളം ആലുവ മുപ്പത്തടം സ്വദേശിയും അസി. കമാന്‍ഡന്‍റുമായ ഷാഹുല്‍ ഹര്‍ഷനാണ് മരിച്ച മലയാളി ഉദ്യോഗസ്ഥന്‍.

എ.എസ്.ഐ പുരാനന്ദ് ബുയ്യനാണ് കൊല്ലപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥന്‍. ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് ഇരുവര്‍ക്കും വെടിയേറ്റത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദീപേന്ദ്ര യാദവ് എന്നയാളാണ് ഇരുവരേയും വെടിവെച്ചതെന്നാണ് വിവരം. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഷാഹുലിന്റെ മൃതദേഹം നാളെ രാവിലെ എട്ടരയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും.

DoolNews Video