| Thursday, 31st August 2023, 7:20 pm

നിവിന്‍ പോളിയെ കാണാന്‍ ജനസാഗരം; ഇരിങ്ങാലക്കുടയില്‍ ഓണാഘോഷത്തിനെത്തി താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇരിങ്ങാലക്കുടയില്‍ മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന വിപുലമായ ഓണാഘോഷ ചടങ്ങില്‍ താരമായത് നിവിന്‍ പോളി. മന്ത്രി ആര്‍. ബിന്ദു, നടി മമിത ബൈജു, സംവിധായകന്‍ ഹനീഫ് അദേനി തുടങ്ങിയവരും പങ്കെടുത്ത ചടങ്ങില്‍ നിവിന്‍ പോളിയെ കാണുവാന്‍ ആയിരങ്ങളാണ് തടിച്ചുക്കൂടിയത്.

ഇരിങ്ങാലക്കുട ചെമ്പകശ്ശേരി തീയേറ്ററില്‍ എത്തിയ നിവിന് കുടുംബപ്രേക്ഷകര്‍ അടക്കമുള്ളവര്‍ വമ്പന്‍ സ്വീകരണമാണ് നല്‍കിയത്.

അതേസമയം നിവിന്‍ പോളിയുടെ ഓണച്ചിത്രം രാമചന്ദ്രബോസ്സ് & കോ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നിവിന്‍ പോളി – ഹനീഫ് അദേനി കൂട്ടുകെട്ടില്‍ എത്തിയ ചിത്രം ഒരു കൊളളയുടെയും കൊള്ളക്കാരന്റെയും കഥയാണ് പറയുന്നത്.

യു.എ.ഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മിക്കുന്നത്.

നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ – സന്തോഷ് രാമന്‍, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മ്യൂസിക് – മിഥുന്‍ മുകുന്ദന്‍, ലിറിക്‌സ് – സുഹൈല്‍ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – പ്രവീണ്‍ പ്രകാശന്‍, നവീന്‍ തോമസ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് – സന്തോഷ് കൃഷ്ണന്‍, ഹാരിസ് ദേശം, ലൈന്‍ പ്രൊഡക്ഷന്‍ – റഹീം പി എം കെ, മേക്കപ്പ് – ലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം – മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രാജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സമന്തക് പ്രദീപ്, കൊറിയോഗ്രഫര്‍ – ഷോബി പോള്‍രാജ്, ആക്ഷന്‍ – ഫീനിക്‌സ് പ്രഭു, ജി മുരളി, കനല്‍ കണ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് – ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖില്‍ യശോധരന്‍, വി എഫ് എക്‌സ് – പ്രോമിസ്, അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ് – ബബിന്‍ ബാബു, സ്റ്റില്‍സ് – അരുണ്‍ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റര്‍ ഡിസൈന്‍ – ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍, മാര്‍ക്കറ്റിംഗ് – ബിനു ബ്രിംഗ് ഫോര്‍ത്ത്, പി.ആര്‍.ഓ – ശബരി.

Content Highlight: Crowds flock to see Nivin Pauly he came to celebrate Onam in Iringalakuda
We use cookies to give you the best possible experience. Learn more