ലോര്‍ഡ്സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തിലെ ആദ്യ സെഷനില്‍ കെ. എല്‍. രാഹുലിന് നേരെ കാണികളുടെ ബോട്ടില്‍ കോര്‍ക്ക് കൊണ്ടുള്ള ഏറ്. തേഡ് മാനില്‍ ഫീല്‍ഡ് ചെയ്ത രാഹുലിന് നേരെ കാണികള്‍ ബോട്ടില്‍ കോര്‍ക്കുകള്‍ എറിയുകയായിരുന്നു.
ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ 69 -ാം ഓവറിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് എന്തോ വലിച്ചെറിഞ്ഞതായി രാഹുല്‍ പരാതിപ്പെട്ടത്. ഇതേസമയം സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കാണികളുടെ ഈ ചെയ്തിയില്‍ അമര്‍ഷം പ്രകടിപ്പിച്ചു, ഒപ്പം തന്നെ രാഹുലിനോട് ബോട്ടില്‍ കോര്‍ക്കുകള്‍ ആള്‍ക്കൂട്ടത്തിലേക്ക് തിരിച്ചെറിയാന്‍ ആംഗ്യം കാണിക്കുകയും ചെയ്തു.
കളിക്കാരനുനേരെ ഇത്തരം സംഭവങ്ങള്‍ ക്രിക്കറ്റിനിടെ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ സംഭവം വിവാദമാക്കാന്‍ നില്‍ക്കാതെ ഇന്ത്യന്‍ ടീം ഫീല്‍ഡിംഗ് തുടരുകയായിരുന്നു.
അതേസമയം രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ലീഡെടുത്തു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 364 ല്‍ അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗില്‍ 125 ഓവറില്‍ ഇംഗ്ലണ്ട് ഒമ്പത്് വിക്കറ്റ് നഷ്ടത്തില്‍ 376 റണ്‍സെടുത്തിട്ടുണ്ട്.
170 റണ്‍സുമായി ജോ റൂട്ട് പുറത്താകാതെ നില്‍ക്കുന്നു. ജോണി ബെയര്‍സ്റ്റോ 57 റണ്‍സെടുത്ത് പുറത്തായി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Crowd hurl bottle corks near KL Rahul, Virat Kohli signals him to throw it back in India vs England Lord’s Test