|

നിങ്ങള്‍ അതിരുകടക്കുന്നു; ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കയേയോ സഖ്യകക്ഷികളേയോ ഉപദ്രവിച്ചാല്‍ ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാന്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത പ്രത്യാഘാതമാകും വരാനിരിക്കുന്നതെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച്ച യു.എന്‍.പൊതുസഭയില്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിന്‌റെ പ്രസംഗത്തിന് ശേഷമാണ് മുന്നറിയിപ്പുമായി സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ രംഗത്തെത്തിയത്.

ALSO READ:ആധാര്‍ പദ്ധതി തന്നെ ഭരണഘടനാ വിരുദ്ധമാണ്; ഭരണഘടനയെ വഞ്ചിക്കലാണ്; ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വിധി

എന്‌റെ വാക്കുകളെ ഇറാന്‍ ഗൗരവമായി ഉള്‍ക്കൊള്ളണം.അമേരിക്കന്‍ ജനതയ്‌ക്കോ ഞങ്ങളുടെ സഖ്യ കക്ഷികള്‍ക്കോ ഉപദ്രവം സൃഷ്ടിച്ചാല്‍ വരാന്‍ പോകുന്ന ഭവിഷ്യത്ത് അതീവ ഗുരുതരമായിരിക്കുമെന്നും ബോള്‍ട്ടണ്‍ പറഞ്ഞു.

മാത്രമല്ല ഇറാനുമായി ആണവകരാറിലേര്‍പ്പെട്ട അമേരിക്കന്‍ നടപടി ചരിത്രത്തിലെ ഏറ്റവും വലിയ പിഴവാണെന്ന് പറഞ്ഞ അദ്ദേഹം കരാറില്‍ നിന്ന് പിന്‍മാറിയ തീരുമാനത്തെ സ്വാഗതം ചെയ്തു. ആ കരാറില്‍ അമേരിക്കയ്ക്ക് യാതൊരു നേട്ടമുണ്ടായില്ലെന്നും ഇറാന്‍ ഇപ്പോഴും ആണവായുധങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories