ന്യൂദല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ വെട്ടുകിളികള്‍ കൂട്ടമായെത്തുന്നു. ഇന്ന് വൈകീട്ടോടെയോ ഞായറാഴ്ച രാവിലെയോടെയോ ദല്‍ഹിയിലേക്ക് പ്രവേശിക്കുമെന്നാണ് കരുതുന്നത്.
കര്‍ഷകര്‍ക്ക് ഭീഷണിയായി വിളകള്‍ നശിപ്പിക്കുന്ന വെട്ടുകിളികള്‍ കൂട്ടമായി ഗുരുഗ്രാമിലൂടെ പറന്നെത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പ്രദേശവാസികളോട് ജനലുകളും വാതിലുകളും അടച്ചിരിക്കാനും വേണ്ട മുന്‍കരുതലുകളെടുക്കാനും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് വെട്ടുകിളി ആക്രമണം കാരണം കര്‍ഷകര്‍ ദുരിതത്തിലാണ്. എന്നാല്‍ വെട്ടുകിളികള്‍ നഗര പ്രദേശത്തേക്കു കൂടി എത്തിയതോടെ ആളുകള്‍ കൂടുതല്‍ ഭീതിയിലാഴ്ന്നിരിക്കുകയാണ്.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒരുമാസമായി വെട്ടുക്കിളി ആക്രമണമുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത വെട്ടുകിളികളാണ് കൂടുതല്‍ അപകടകാരികളെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രായം ചെന്ന വെട്ടുകിളികള്‍ കുറഞ്ഞ ദൂരം സഞ്ചരിക്കുമ്പോള്‍ പ്രായം കുറഞ്ഞ കിളികള്‍ ഒരുദിവസം 150 കിലോമീറ്ററുകളോളം സഞ്ചരിക്കുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്യുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ