ഖത്തര്‍ ലോകപ്പിലെ ലൂസേഴ്‌സ് ഫൈനലില്‍ മൊറോക്കൊയെ തകര്‍ത്ത് ക്രൊയേഷ്യ മൂന്നാമത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യന്‍ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും വീണത്.
ഏഴാം മിനിറ്റില്‍ തന്നെ ഒരു തകര്‍പ്പന്‍ ഗോളിലൂടെ ഗ്വാര്‍ഡിയോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത് ബോക്സിലേക്ക് വന്ന ഒരു ഫ്രീ കിക്ക് ഇവാന്‍ പെരിസിച്ച് നേരേ ഹെഡറിലൂടെ ഗ്വാര്‍ഡിയോളിന് മറിച്ച് നല്‍കുന്നു. മുന്നോട്ടുചാടിഹെഡറിലൂടെ തന്നെ ഗ്വാര്‍ഡിയോള്‍ ആ പന്ത് വലയിലെത്തിച്ചു.
ഒമ്പതാം മിനിട്ടില്‍ അഷ്റഫ് ദാരിയിലൂടെ ഗോള്‍മടക്കി മൊറോക്കോ സമനില പിടിച്ചു. സിയേഷ് എടുത്ത ഫ്രീകിക്ക് ക്രൊയേഷ്യന്‍ പ്രധിരോധത്തെ മറികടന്ന് അഷ്റഫ് ദാരിമിയിലേക്ക് എത്തുകയായിരുന്നു. ദാരി ബോള്‍ അനായാസം ക്രോട്ട് വലയിലെത്തിക്കുയും ചെയ്തു.
മിസ്ലാവ് ഓര്‍സിച്ചാണ് ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കളി അലസമായിരുന്നു. തുടര്‍ന്ന് 70 മിനിട്ടിന് ശേഷം മൊറോക്കൊ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വീണില്ല.
ക്രൊയേഷ്യ ഇലവന്‍: ഡൊമിനിക് ലിവകോവിച്ച്, ജോസിപ് സ്റ്റാനിസിച്ച്, ജോസ്‌കോ ഗ്വാര്‍ഡിയോള്‍, ജോസിപ് സുട്ടാലോ, ഇവാന്‍ പെരിസിച്ച്, മാറ്റിയോ കൊവാസിച്ച്, ലോവ്റോ മേജര്‍, ലൂക്കാ മോഡ്രിച്ച്, മാര്‍ക്കോ ലിവാജ, മിസ്ലാവ് ഓര്‍സിക്, ആന്ദ്രെ ക്രാമാരിച്ച്
മൊറോക്കോ ഇലവന്‍: യാസിന്‍ ബോണോ, അഷ്‌റഫ് ഹക്കിമി, അഷ്‌റഫ് ദാരി, ജവാദ് എല്‍ യാമിഖ്, യഹ്യ അത്തിയത്ത്-അള്ളാ, ബിലാല്‍ എല്‍ ഖന്നൂസ്, അബ്ദുല്‍ഹമിദ് സാബിരി, സോഫിയാന്‍ അംറബത്ത്, ഹക്കിം സിയെച്ച്, സൗഫിയാന്‍ ബൗഫല്‍, യൂസഫ് എന്‍-നെസി.
CONTENT HIGHLIGHT: Croatia finished third after defeating Morocco in the losers final of the Qatar World Cup