ലോകകപ്പ് ഫൈനലിലെത്തി സര്‍വരേയും ഞെട്ടിച്ച ക്രൊയേഷ്യക്ക് തോല്‍വി. ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ സ്‌പെയിനിനോടാണ് എതിരില്ലാത്ത ആറ് ഗോളുകളുടെ പരാജയം ക്രൊയേഷ്യ അറിഞ്ഞത്.
യുവേഫ നാഷന്‍സ് ലീഗ് മത്സരത്തിലാണ് റെക്കോര്‍ഡ് തോല്‍വി. കഴിഞ്ഞ മത്സരത്തില്‍ ക്രിസ്റ്റ്യാനോ ഇല്ലാതെ ഇറങ്ങിയ പോര്‍ച്ചുഗലിനോട് ക്രൊയേഷ്യ സമനില വഴങ്ങിയിരുന്നു.
ALSO READ: കന്നി സെഞ്ച്വറിയുമായി റിഷഭ് പന്ത്; ഓവലില്‍ തിരിച്ചടിച്ച് ഇന്ത്യ
റയല്‍ മാഡ്രിഡ് താരം മാര്‍ക്കോ അസെന്‍സിയോ ആണ് ക്രൊയേഷ്യയെ തകര്‍ക്കാന്‍ മുന്നില്‍ നിന്നത്. ഒരു ഗോളടിച്ച അസെന്‍സിയോ നാല് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.
സൗള്‍, അസെന്‍സിയോ, കാലിനിച്ച് (ഓണ്‍ ഗോള്‍), റോഡ്രിഗോ, റാമോസ്, ഇസ്‌കോ എന്നിവരാണ് സ്‌പെയിനിന് വേണ്ടി ഗോള്‍ നേടിയത്. പെരിസിച്ചും, സാന്റിനിയും ക്രൊയേഷ്യക്ക് തുടക്കത്തില്‍ ലഭിച്ച അവസരങ്ങള്‍ പാഴാക്കിയതോടെ സ്‌പെയിന്‍ ക്രൊയേഷ്യയുടെ ശവപ്പെട്ടിയില്‍ ആറ് ആണികള്‍ അടിച്ച് കയറ്റുകയായിരുന്നു.
ALSO READ: പുല്‍പ്പള്ളിയില്‍ എസ്.എഫ്.ഐ നേതാവിനു നേരെ വധശ്രമം; പിന്നില്‍ ആര്‍.എസ്.എസെന്ന് എസ്.എഫ്.ഐ
2009ല്‍ ഇംഗ്ലണ്ടിനോട് 5-1 ന് തോറ്റ ശേഷം ഇത്ര വലിയ തോല്‍ വി ക്രൊയേഷ്യ നേരിടുന്നത് ആദ്യമാണ്.