പരിപാടിയെക്കുറിച്ചുള്ള ഇരുപതോളം ഇംഗ്ലീഷ് മാധ്യമറിപ്പോര്‍ട്ടുകള്‍ ഒന്നെടുത്ത് വായിച്ചു നോക്കൂ. അപ്പോഴറിയാം ഈ പരിപാടിയ്ക്ക് ഏറ്റവും എതിര്‍പ്പ് വന്നിട്ടുള്ളത് ഹിന്ദുത്വവാദികളില്‍ നിന്നാണെന്ന്. ദി ടെലഗ്രാഫ് പോര്‍ക്ക് ഡിന്നറിനെ പ്രധാനവാര്‍ത്തയായി ഒന്നാം പേജില്‍ നല്‍കിയതിനെ വിമര്‍ശിച്ച് സ്വപന്‍ദാസ് ഗുപ്ത എഴുതിയ ലേഖനത്തില്‍ പരിപാടി ഒരു മോദി-വിരുദ്ധ പരിപാടിയാണെന്നാണ് വാദിച്ചത്. അജിത്ത് കുമാര്‍ പറഞ്ഞത് ഹിന്ദുത്വബുദ്ധിജീവികള്‍ക്കുപോലും മനസ്സിലായിട്ടില്ല. പാവങ്ങള്‍ വിചാരിച്ചിരിക്കുന്നത് ഹിന്ദുത്വവാദികളെയാണ് വിമര്‍ശിച്ചിരിക്കുന്നതെന്നാണ്!
ആഷ്‌ലിയെ എതിര്‍ക്കുന്നവരെ വിളിക്കാനുള്ള പേരാണോ ഇസ്‌ലാമിസ്റ്റുകള്‍? അല്ല. ഇസ്‌ലാം ഒരു സമഗ്രഭരണപദ്ധതിയാണെന്നു വിശ്വസിക്കുന്നവരെയാണ് ഇസ്‌ലാമിസ്റ്റുകള്‍ എന്നു വിളിക്കുന്നത്. ഭൂമിയില്‍ ഇസ്‌ലാമിക ദൈവികഭരണം സ്ഥാപിക്കുക എന്നതൊരു രാഷ്ട്രീയലക്ഷ്യമായിക്കാണുന്നവരെയാണ് ഈ പേരുകൊണ്ട് വിശേഷിപ്പിക്കുന്നത്.
2011 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കാര്യമായ മുസ്‌ലീം വര്‍ഗ്ഗീയധ്രുവീകരണമുണ്ടായി എന്ന സി.പി.എ.എമ്മിന്റെയടക്കം അവലോകനങ്ങളെ വിമര്‍ശിച്ചുകൊണ്ട്, “”തെരഞ്ഞെടുപ്പിലെ മുസ്‌ലീം മനസ്സ്”” എന്ന പേരില്‍ മാതൃഭൂമി ദിനപത്രത്തില്‍ ഞാനെഴുതിയ ലേഖനത്തെ ജമാഅത്തെ ഇസ്‌ലാമിക്കാരും മാര്‍ക്‌സിസ്റ്റുകാരും കാര്യമായി വിമര്‍ശിച്ചിരുന്നു.
ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തിനും അതിന്റെ അക്രമപരതയ്ക്കുമെതിരെ സുന്നി-മുജാഹിദ് മതസംഘടനകള്‍ എടുത്ത ധീരമായ നിലപാടിന്റെ മുന്നില്‍ നില്‍ക്കാന്‍ മുസ്‌ലീംലീഗ് കാണിച്ച രാഷ്ട്രീയവിവേകം മാത്രമാണ് മുസ്‌ലീംലീഗിന് ഇത്ര വലിയ വിജയം നല്‍കിയതെന്ന നിരീക്ഷണത്തെ വലിയൊരു കൂട്ടം എതിര്‍ത്തത് ഞാന്‍ മുസ്‌ലീംലീഗുകാരനാണെന്ന വാദമുയര്‍ത്തി ആയിരുന്നു തെളിവായി ഉപയോഗിക്കപ്പെട്ടത്.
യേശുദാസ്, മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ.എം. മുനീര്‍ എന്നിവരോടൊപ്പം നില്‍ക്കുന്ന, “”ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി””യുടെ ഉദ്ഘാടനത്തിനുശേഷം എടുത്ത ഒരു ഫോട്ടോ – അതെ ഫേയ്‌സ്ബുക്ക് ആല്‍ബത്തില്‍ തന്നെ ടീസ്റ്റസെതല്‍വാദ്, ശശികുമാര്‍, എം.എ ബേബി, ദക്ഷിണാമൂര്‍ത്തി എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയുമുണ്ടായിട്ടും ആ ഫോട്ടോയെക്കുറിച്ച് മിണ്ടാതെ – ആയിരുന്നു ട്രോളിംഗ്. സ്വന്തം കാഴ്ചപ്പാട് സമര്‍ത്ഥിക്കാന്‍ തെളിവുകള്‍ ഇങ്ങിനെ തെരഞ്ഞെടുത്തുണ്ടാക്കേണ്ടവരുടെ സഹതാപാര്‍ഹമായ ബുദ്ധിപരമായ സത്യസന്ധതയില്ലായ്മ അന്നെന്നെ അമ്പരപ്പിച്ചു.
ഇക്കാര്യം ഓര്‍ത്തത് 2015 നവംബര്‍ 19 ലെ ഉത്തരകാലത്തില്‍ ശ്രീ അജിത്ത് കുമാര്‍ എ.എസ് എഴുതിയ “”സമകാലീന ഹിംസകളും സവര്‍ണ്ണ ലിബറല്‍ പ്രതിഷേധങ്ങളിലെ പ്രതിസന്ധികളും“” എന്ന ലേഖനം വായിച്ചപ്പോഴാണ്. സാമുദായികതയ്ക്ക് അപവാദമാകാന്‍ ശ്രമിക്കുന്ന ബ്രാഹ്മണ്യതന്ത്രത്തെക്കുറിച്ച് ശ്രീ അജിത്ത് കുമാര്‍ എഴുതുന്നു:
“”ഇതേ തന്ത്രമാണ് ഒരു അധ്യാപകന്‍ തന്റെ പോര്‍ക്ക് പാര്‍ട്ടിയിലൂടെ പ്രകടമാക്കുന്നതും. താന്‍ മറ്റ് യാഥാസ്ഥിതിക/തീവ്രവാദമുസ്‌ലീങ്ങളെപ്പോലെയല്ല എന്നും ഒരു “”അപവാദം”” ആണെന്നവകാശപ്പെടാനും ലിബറല്‍ സെക്കുലര്‍ സമ്മതി നേടാനും അദ്ദേഹത്തിന് കഴിയുന്നു.””
പേര് പരാമര്‍ശിക്കപ്പെടാനുള്ള യോഗ്യത പോലുമില്ലാത്ത ആ അധ്യാപകന്‍ ഞാനാണ് (ഇന്ത്യാടുഡേയില്‍ വന്ന ലേഖനത്തിന്റെ ലിങ്ക് ഭാഗ്യവശാല്‍ കൊടുത്തിട്ടുണ്ട്). ദാദ്രിയിലെ “ബീഫ്” കൊലയില്‍ പ്രതിഷേധിച്ച് മതപരവും സാംസ്‌കാരികവും വ്യക്തിപരവുമായ കാരണങ്ങളാല്‍ പോര്‍ക്ക് കഴിക്കാത്ത ഞാന്‍ 5 പേര്‍ക്ക് പോര്‍ക്ക് വിഭവം വാങ്ങിക്കൊടുക്കും എന്ന് കാണിച്ച് ഞാനിട്ട ഫേസ്ബുക്ക് പോസ്റ്റ് നേടിയ മാധ്യമശ്രദ്ധയെയാണ് ഇദ്ദേഹം പരാമര്‍ശിക്കുന്നത്.
പോര്‍ക്ക് തിന്നാത്തവരെക്കൊണ്ട് നിര്‍ബന്ധിച്ച് പോര്‍ക്ക് തീറ്റിച്ചിരുന്നുവെങ്കില്‍ അതില്‍ ഹിംസയുണ്ട്. ഹിംസാത്മകമായ ഒരു അക്രമത്തോട് സമാധാനപരമായി വേണ്ടവര്‍ക്ക് കഴിക്കാം എന്നു പറയുന്ന പ്രതിഷേധത്തിലെ ഹിംസ മനസ്സിലായില്ല. പല ഭക്ഷണശീലമുള്ളവര്‍ (മതപരമോ സാംസ്‌കാരികമോ വ്യക്തിപരമോ ആകാം കാരണം) ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോവുക എന്ന സാധാരണമായ കാര്യം അസാധാരണമാകുന്ന ഒരു രാഷ്ട്രീയസാഹചര്യം ഇന്ത്യയിലും ഇന്ത്യയെക്കുറിച്ചുള്ള ധാരണകളിലും നിലനില്‍ക്കന്നതുകൊണ്ട് മാത്രമല്ലേ ഈ പോസ്റ്റിന് ദേശീയ-അന്തര്‍ദേശീയ ശ്രദ്ധ കിട്ടിയത്?
പോര്‍ക്കിന്റെ പേരില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പുകളെയും മനുഷ്യജീവനെയും മാനിക്കാന്‍ ഹിന്ദുത്വകുറ്റവാളികള്‍ക്ക് ഒരു മാതൃക നല്‍കുകയാണ് ലക്ഷ്യമെന്നു വ്യക്തമാക്കി പോസ്റ്റിനെക്കുറിച്ച് അദ്ദേഹം നിരീക്ഷിക്കുന്നു.
“”ഇത് ഹിന്ദുത്വശക്തികളെ അഭിസംബോധന ചെയ്യുന്നതിനേക്കാള്‍ “”ഇസ്‌ലാമിസ്റ്റുകള്‍”” എന്ന് അദ്ദേഹം കരുതുന്നവരെ അഭിസംബോധന ചെയ്യുന്നതായിരുന്നു…. എങ്ങിനെ സഹിഷ്ണുതയുള്ള മുസ്‌ലീമാകാമെന്ന് മുസ്‌ലീംകളെത്തന്നെ അഭിസംബോധന ചെയ്യുന്ന ഒരു മതേതര ഉല്‍ബോധനം ആയതുകൊണ്ടാവാം ലിബറല്‍ മതേതരഇടങ്ങളില്‍ ഇത് ആഘോഷിക്കപ്പെട്ടത്. ദാദ്രിയുടെ വൈകാരിക അന്തരീക്ഷത്തില്‍ ഈ പ്രകടനാത്മകപരിപാടി ഒരു ഹിംസ തന്നെ ആയിരുന്നു.””
പോര്‍ക്ക് തിന്നാത്തവരെക്കൊണ്ട് നിര്‍ബന്ധിച്ച് പോര്‍ക്ക് തീറ്റിച്ചിരുന്നുവെങ്കില്‍ അതില്‍ ഹിംസയുണ്ട്. ഹിംസാത്മകമായ ഒരു അക്രമത്തോട് സമാധാനപരമായി വേണ്ടവര്‍ക്ക് കഴിക്കാം എന്നു പറയുന്ന പ്രതിഷേധത്തിലെ ഹിംസ മനസ്സിലായില്ല. പല ഭക്ഷണശീലമുള്ളവര്‍ (മതപരമോ സാംസ്‌കാരികമോ വ്യക്തിപരമോ ആകാം കാരണം) ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോവുക എന്ന സാധാരണമായ കാര്യം അസാധാരണമാകുന്ന ഒരു രാഷ്ട്രീയസാഹചര്യം ഇന്ത്യയിലും ഇന്ത്യയെക്കുറിച്ചുള്ള ധാരണകളിലും നിലനില്‍ക്കന്നതുകൊണ്ട് മാത്രമല്ലേ ഈ പോസ്റ്റിന് ദേശീയ-അന്തര്‍ദേശീയ ശ്രദ്ധ കിട്ടിയത്?
പരിപാടിയെക്കുറിച്ചുള്ള ഇരുപതോളം ഇംഗ്ലീഷ് മാധ്യമറിപ്പോര്‍ട്ടുകള്‍ ഒന്നെടുത്ത് വായിച്ചു നോക്കൂ. അപ്പോഴറിയാം ഈ പരിപാടിയ്ക്ക് ഏറ്റവും എതിര്‍പ്പ് വന്നിട്ടുള്ളത് ഹിന്ദുത്വവാദികളില്‍ നിന്നാണെന്ന്. ദി ടെലഗ്രാഫ് പോര്‍ക്ക് ഡിന്നറിനെ പ്രധാനവാര്‍ത്തയായി ഒന്നാം പേജില്‍ നല്‍കിയതിനെ വിമര്‍ശിച്ച് സ്വപന്‍ദാസ് ഗുപ്ത എഴുതിയ ലേഖനത്തില്‍ പരിപാടി ഒരു മോദി-വിരുദ്ധ പരിപാടിയാണെന്നാണ് വാദിച്ചത്. അജിത്ത് കുമാര്‍ പറഞ്ഞത് ഹിന്ദുത്വബുദ്ധിജീവികള്‍ക്കുപോലും മനസ്സിലായിട്ടില്ല. പാവങ്ങള്‍ വിചാരിച്ചിരിക്കുന്നത് ഹിന്ദുത്വവാദികളെയാണ് വിമര്‍ശിച്ചിരിക്കുന്നതെന്നാണ്!
ബഹുമതസമൂഹങ്ങളില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും വിദ്യാലയങ്ങളില്‍ പഠിക്കുന്നതും ജോലി നോക്കുന്നതും ഒക്കെ മതപരമായി തെറ്റാണെന്ന രാഷ്ട്രീയവാദമുന്നയിക്കുന്ന മൗലാനാ അബ്ദുള്‍ അഅ്‌ലാ മൗദൂദിയുടെ സിദ്ധാന്തമാണ് ഇസ്‌ലാമിസത്തിന്റെ അടിത്തറ. കേരളത്തിലെ ഏറ്റവും ചെറിയ മുസ്‌ലീം സംഘടനയായ ജമാഅത്തെ ഇസ്‌ലാമി പ്രയോഗത്തില്‍ ഇസ്‌ലാമിസത്തെ എല്ലാ അര്‍ത്ഥത്തിലും തള്ളിക്കളഞ്ഞാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ആശയപരമായി ഇന്നും മൗലാനാ മൗദൂദിയെ നേതാവായി പരിഗണിക്കുന്നതുകൊണ്ട് അവരെ ഇസ്‌ലാമിസ്റ്റുകള്‍ എന്നു വിളിക്കാം.
അബ്ദുള്‍ അഅ്‌ലാ മൗദൂദി
ഇനിപ്പറയുന്നത് അജിത്ത് കുമാറിന്റെ ബുദ്ധിപരമായ സത്യസന്ധതയില്ലായ്മക്കു മാത്രമല്ല, മുസ്‌ലീം സമുദായത്തെപ്പറ്റിയുള്ള ചര്‍ച്ചകളിലെ ഒരു പൊതുബോധനിര്‍മ്മിതിയെ അദ്ദേഹം ഊട്ടിയുറപ്പിക്കുന്നതിന്നും തെളിവാണ്.
“”പിന്നീട് വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ കുറിപ്പില്‍ പരിപാടിയെ വിമര്‍ശിച്ച മുസ്ലീങ്ങളെ ഇസ്‌ലാമിസ്റ്റുകള്‍ എന്നദ്ദേഹം വിളിക്കുന്നുണ്ട്. അദ്ദേഹം മുസ്‌ലീമും വിമര്‍ശിച്ചവര്‍ ഇസ്‌ലാമിസ്റ്റുകളും ആകുന്നു എന്നത് ലിബറല്‍ മതേതര ഇടത്തില്‍ ഏതുതരം മുസ്‌ലീമിനാണ് മുസ്‌ലീമായിത്തന്നെ സമ്മതിയുള്ളതെന്ന് വ്യക്തമാക്കുന്നു.””
എന്റെ Huffirgton post ലേഖനത്തിലെ പ്രസക്തമായ വരി താഴെപ്പറയുന്നതാണ്:
“Some Islamists thought I was attempting to look secular”” and become a “good Muslim”” It was not that they didnt protest what the protest was about, but they had to be cynical for the polarization benefits them equally.””
ആഷ്‌ലിയെ എതിര്‍ക്കുന്നവരെ വിളിക്കാനുള്ള പേരാണോ ഇസ്‌ലാമിസ്റ്റുകള്‍? അല്ല. ഇസ്‌ലാം ഒരു സമഗ്രഭരണപദ്ധതിയാണെന്നു വിശ്വസിക്കുന്നവരെയാണ് ഇസ്‌ലാമിസ്റ്റുകള്‍ എന്നു വിളിക്കുന്നത്. ഭൂമിയില്‍ ഇസ്‌ലാമിക ദൈവികഭരണം സ്ഥാപിക്കുക എന്നതൊരു രാഷ്ട്രീയലക്ഷ്യമായിക്കാണുന്നവരെയാണ് ഈ പേരുകൊണ്ട് വിശേഷിപ്പിക്കുന്നത്.
ബഹുമതസമൂഹങ്ങളില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും വിദ്യാലയങ്ങളില്‍ പഠിക്കുന്നതും ജോലി നോക്കുന്നതും ഒക്കെ മതപരമായി തെറ്റാണെന്ന രാഷ്ട്രീയവാദമുന്നയിക്കുന്ന മൗലാനാ അബ്ദുള്‍ അഅ്‌ലാ മൗദൂദിയുടെ സിദ്ധാന്തമാണ് ഇസ്‌ലാമിസത്തിന്റെ അടിത്തറ. കേരളത്തിലെ ഏറ്റവും ചെറിയ മുസ്‌ലീം സംഘടനയായ ജമാഅത്തെ ഇസ്‌ലാമി പ്രയോഗത്തില്‍ ഇസ്‌ലാമിസത്തെ എല്ലാ അര്‍ത്ഥത്തിലും തള്ളിക്കളഞ്ഞാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ആശയപരമായി ഇന്നും മൗലാനാ മൗദൂദിയെ നേതാവായി പരിഗണിക്കുന്നതുകൊണ്ട് അവരെ ഇസ്‌ലാമിസ്റ്റുകള്‍ എന്നു വിളിക്കാം. രണ്ടുവിഭാഗം സുന്നികളും എല്ലാവിഭാഗം മുജാഹിദുകളും മൗദൂദിസ്റ്റ് ചിന്തയെ ഇന്നും അന്നും എന്നും തള്ളിപ്പറഞ്ഞിട്ടുള്ളത് കൊണ്ട് അവരെ ഇസ്‌ലാമിസ്റ്റ് വിരുദ്ധര്‍ എന്നും വിളിക്കാം. ഇസ്‌ലാമികതയല്ലാ, ഇസ്‌ലാമിസം; ഹിന്ദുയിസം ഹിന്ദുത്വമല്ലാത്തതുപോലെത്തന്നെ.
പൊതുസമ്മതി നേടാനുള്ള ഒരു മുസ്‌ലീമിന്റെ ശ്രമം എന്നൊക്കെ പറഞ്ഞു ബുദ്ധിമുട്ടേണ്ടതില്ല. 12 വര്‍ഷമായി വിദ്യാഭ്യാസ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ഹൈദരാബാദിലും ഡല്‍ഹിയിലും യു.എ.ഇ.യിലും നടത്തുന്ന ഒരാളാണ് ഞാന്‍. ദോഹയില്‍ വെച്ച് 2009 ല്‍ നടന്ന Muslim Leaders of Tomorrow എന്ന സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയായി പങ്കെടുത്തതടക്കം മുസ്‌ലീം സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനത്തിന്റെ പരിചയമുള്ള ഒരാള്‍ക്ക് മുസ്‌ലീമായതിന്റെ കോംപ്ലക്‌സ് ഉണ്ടെന്നൊക്കെ പറഞ്ഞാല്‍ സ്ഥാപിക്കാന്‍ ബുദ്ധിമുട്ടല്ലേ?
ഈ ഇസ്‌ലാമിസ്റ്റ് ന്യൂനപക്ഷമാണ് എന്നെ വിമര്‍ശിച്ചതും പരിഹസിച്ചതും. സുന്നികളും മുജാഹിദുകളുമായ പലരും പിന്തുണയ്ക്കുകയാണ് ചെയ്തത്. അവരെ “”ഇസ്‌ലാമിസ്റ്റുകള്‍”” എന്നല്ലാതെ ഹിന്ദുത്വവാദികള്‍ എന്നു വിളിക്കുന്നത് നീതികേടാവില്ലേ? “ഒന്നുകില്‍ മതബന്ധതയില്ലാത്ത ലിബറല്‍ വ്യക്തി അല്ലെങ്കില്‍ ഇസ്‌ലാമിസ്റ്റ്” എന്ന സമവാക്യത്തില്‍ ഇസ്‌ലാമിസ്റ്റ് വിരുദ്ധരായ ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലീങ്ങളെ അദൃശ്യരാക്കുന്ന അപകടകരമായ രാഷ്ട്രീയമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള അപകടങ്ങളെ ഏറ്റവും ഫലപ്രദമായി എതിര്‍ത്തിട്ടുള്ളത് യാഥാസ്ഥിതിക മുസ്‌ലീങ്ങള്‍ എന്നു വിളിക്കപ്പെടുന്ന (പലകാര്യത്തിലും അങ്ങിനെ ആയ) ഇ.കെ. സുന്നിവിഭാഗമാണെന്നതു മറന്നുകൂടാത്തതാണ്. ഈ അദൃശ്യമാക്കലിന് രണ്ട് ഗുണഭോക്താക്കളേയുള്ളൂ. ഇസ്‌ലാമിസ്റ്റുകളും മുസ്‌ലീം വിരുദ്ധരും.
പൊതുസമ്മതി നേടാനുള്ള ഒരു മുസ്‌ലീമിന്റെ ശ്രമം എന്നൊക്കെ പറഞ്ഞു ബുദ്ധിമുട്ടേണ്ടതില്ല. 12 വര്‍ഷമായി വിദ്യാഭ്യാസ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ഹൈദരാബാദിലും ഡല്‍ഹിയിലും യു.എ.ഇ.യിലും നടത്തുന്ന ഒരാളാണ് ഞാന്‍. ദോഹയില്‍ വെച്ച് 2009 ല്‍ നടന്ന Muslim Leaders of Tomorrow എന്ന സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയായി പങ്കെടുത്തതടക്കം മുസ്‌ലീം സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനത്തിന്റെ പരിചയമുള്ള ഒരാള്‍ക്ക് മുസ്‌ലീമായതിന്റെ കോംപ്ലക്‌സ് ഉണ്ടെന്നൊക്കെ പറഞ്ഞാല്‍ സ്ഥാപിക്കാന്‍ ബുദ്ധിമുട്ടല്ലേ?
ജമാഅത്തെ ഇസ്‌ലാമി അംഗമല്ലെങ്കിലും വക്താവായിരുന്ന ഒരെഴുത്തുകാരനെപ്പറ്റി ഞങ്ങളുടെ അയല്‍ഗ്രാമക്കാര്‍ പറയാറ് “”ബോട്ടുമ്മല് കെട്ടിയ ട്യൂബാ””ണ് എന്നാണ്. ബോട്ടിന്റെ ഭാഗമാണോ എന്ന് ചോദിച്ചാല്‍ ആണ്; അല്ലല്ലോ എന്നു ചോദിച്ചാല്‍ അല്ല. അങ്ങിനെയൊക്കെയുള്ള സ്വത്വപ്രതിസന്ധിയാണ് അജിത്ത്കുമാറിന് എന്ന് പറയാന്‍ ഞാനാരാണ്?
അജിത്ത് കുമാര്‍ ഉദ്ധരിച്ച ലേഖനത്തില്‍ ഇസ്‌ലാമിസ്റ്റുകളെപ്പറ്റി ആ ഒറ്റ വരിയേയുള്ളൂ. ഹിന്ദുത്വവാദികളുടെ കുയുക്തികളെയും വ്യക്തിഹത്യയെയും വിമര്‍ശനങ്ങളെയും പറ്റി പാരഗ്രാഫുകള്‍ തന്നെയുണ്ട്. അവയെക്കുറിച്ചൊന്നും അദ്ദേഹം മിണ്ടുന്നതേയില്ല. അതൊക്കെപ്പറഞ്ഞ് എന്റെ ഹിംസയുടെ കാഠിന്യം പ്രാസ്ഥാനികബന്ധുക്കള്‍ കുറച്ചുകണ്ടാലോ എന്ന ന്യായമായ ആവലാതി കൊണ്ടാവണം. നടക്കട്ടെ!