| Monday, 13th May 2019, 12:47 pm

'എമ്മാതിരി നുണയനാ!!!' ; 1988ലേ ഡിജിറ്റല്‍ ക്യാമറയും ഇമെയിലും ഉപയോഗിച്ചെന്ന മോദിയുടെ അവകാശവാദത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 1988ലേ ഡിജിറ്റല്‍ ക്യാമറയും ഇമെയിലും ഉപയോഗിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തിനും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം. ‘ഇന്‍ക്രെഡിബിള്‍ ലയര്‍’ എന്നു വിളിച്ചാണ് സോഷ്യല്‍ മീഡിയ മോദിയെ ട്രോളുന്നത്.

ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച ആദ്യ വ്യക്തി താനാണെന്ന മോദിയുടെ അവകാശവാദത്തെയാണ് സോഷ്യല്‍ മീഡിയ ട്രോളുന്നത്. 1987-88 കാലഘട്ടത്തോടെ തന്നെ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്നാണ് മോദിയുടെ അവകാശവാദം. ന്യൂസ് നാഷണ്‍സിനു നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ പരാമര്‍ശം.

അഹമ്മദാബാദിനു സമീപമുള്ള വിരംഗം ടെഹ്‌സിലില്‍വെച്ച് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ ഫോട്ടോ ഈ ക്യാമറ ഉപയോഗിച്ച് താന്‍ പകര്‍ത്തിയെന്നും മോദി അവകാശപ്പെട്ടിരുന്നു. ഇത് ഇമെയില്‍ വഴി ദല്‍ഹിയിലേക്ക് അയച്ചു. ‘അക്കാലത്ത് വളരെക്കുറച്ചുപേര്‍ മാത്രമാണ് ഇമെയില്‍ ഉപയോഗിച്ചിരുന്നത്.’ എന്നു പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ അവകാശവാദം. ‘ പിറ്റേന്ന് ദല്‍ഹിയില്‍ തന്റെ കളര്‍ഫോട്ടോ പ്രിന്റു ചെയ്തുകണ്ട അദ്വാനി അത്ഭുതപ്പെട്ടെന്നും മോദി പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പല പ്രമുഖരും മോദിയെ പരിഹസിക്കുന്നുണ്ട്. 1995ല്‍ നമുക്ക് ഇമെയില്‍ ഔദ്യോഗികമായി പരിചയപ്പെടുത്തുന്നതിനു മുമ്പുതന്നെ മോദി എങ്ങനെയൊക്കെയോ ഇമെയില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നു പറഞ്ഞാണ് ഇക്‌ണോമിസ്റ്റ് രൂപ സുബ്രഹ്മണ്യ മോദിയെ ടോളുന്നത്.

‘ 1988ല്‍ പാശ്ചാത്യരാജ്യങ്ങളില്‍ പോലും കുറച്ച് അക്കാദമിക്‌സിനും ശാസ്ത്രജ്ഞര്‍ക്കും മാത്രമേ ഇമെയില്‍ ലഭ്യമായിരുന്നുള്ളൂ. 1995ല്‍ നമുക്കെല്ലാം ഔദ്യോഗികമായി ഇമെയില്‍ പരിചയപ്പെടുത്തുന്നതിനു മുമ്പു തന്നെ പക്ഷേ മോദി എങ്ങനെയൊക്കെയോ 1988ല്‍ തന്നെ അത് ഉപയോഗിച്ചു.’ രൂപ ട്വീറ്റു ചെയ്തു.

ഇന്ത്യയ്ക്കു തന്നെ ഇതൊരു അതിശയമാണെന്നു പറഞ്ഞാണ് പൊളിറ്റിക്കല്‍ കമന്റേറ്റര്‍ സല്‍മാന്‍ സോസ് മോദിയെ കളിയാക്കുന്നത്.

‘1993ല്‍ ഞാന്‍ യു.എസില്‍ പോയി. എ.ഒ.എല്‍ ആയിരുന്ന പ്രമുഖ സേവനദാതാവ്. 90കളുടെ തുടക്കത്തില്‍ ഇന്റര്‍നെറ്റ് സേവനദാതാവായാണ് അവര്‍ തുടങ്ങഇയത്. ഇമെയില്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ യൂണിവേഴ്‌സിറ്റികളിലേക്ക് പോകുമായിരുന്നു.. 1988? ഇന്ത്യയെ സംബന്ധിച്ച് ഇത് അതിശയം തന്നെ’ എന്നാണ് അദ്ദേഹം ട്വീറ്റു ചെയ്തത്.

പ്രധാനമന്ത്രിയ്ക്ക് ഗുരുതരമായ എന്തോ അസുഖമുണ്ടെന്നും ചികിത്സ ആവശ്യമുണ്ടെന്നും പറഞ്ഞാണ് സ്‌കോളര്‍ അശോക് സ്വയ്‌നിന്റെ പരിഹാസം.

We use cookies to give you the best possible experience. Learn more