കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗില്‍ ചിരവൈരികളായ അല്‍ ഹിലാലിനോട് എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയതിന്റെ നടുക്കത്തിലാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ലക്ഷ്യം വെച്ച് മുന്നേറുന്ന അല്‍ നസറിന് ഈ തോല്‍വി വലിയ തിരിച്ചടിയായിരുന്നു.
മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് റഫറി മൈക്കല്‍ ഒലിവറില്‍ നിന്ന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. റൊണാള്‍ഡോക്ക് കാര്‍ഡ് ലഭിക്കാന്‍ കാരണമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുകയാണിപ്പോള്‍.
അല്‍ ഹിലാല്‍ താരം ഗുസ്താവോ കുല്ലറിയുടെ തലയിലും കഴുത്തിലും പിടിച്ച് വീഴ്ത്തി റോണോ ഫൗള്‍ ചെയ്യുന്ന വീഡിയോ ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഒരു ഫുട്‌ബോള്‍ പിച്ചിനുപരി WWE റെസ്ലിങ് റിങിലേത് പോലെയാണ് റെണോള്‍ഡോ ഗ്രൗണ്ടില്‍ പെരുമാറിയതെന്നാണ് വിമര്‍ശനം ഉയരുന്നത്. അല്‍ നസറുമായുള്ള ആദ്യ 13 മത്സരങ്ങളിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രണ്ടാമത്തെ മഞ്ഞ കാര്‍ഡാണിത്.
അതേസമയം, കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തിലായിരുന്നു അല്‍ നസറിന് ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്.
പെനാല്‍ട്ടിയിലൂടെയായിരുന്നു അല്‍ ഹിലാല്‍ രണ്ട് ഗോളും വലയിലാക്കിയത്. 42ാം മിനിട്ടിലും 62ാം മിനിട്ടിലും ലഭിച്ച പെനാല്‍ട്ടി ഓഡിയണ്‍ ഇഗാലോ പിഴവേതും കൂടാതെ വലയിലെത്തിച്ചപ്പോള്‍ സീസണിലെ മൂന്നാം തോല്‍വിയാണ് അല്‍ നസറിന് വഴങ്ങേണ്ടി വന്നത്.
സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ അഞ്ചാം തോല്‍വിയാണിത്. മത്സരം വിജയിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സാധ്യത കൂടിയാണ് ഈ തോല്‍വിയോടെ ഇല്ലാതായത്.
Content Highlight: Criticism of cristiano ronaldo’s move that led to yellow card in match against Al Hilal; Video